സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/എന്റെ കൊറോണ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണ അനുഭവം

ഒരു ദിവസം പെട്ടെന്ന് സ്കൂൾ ആനുവൽ എക്സാം നിർത്തിവെച്ചു. 4 എക്സാം മാത്രം ആണ് എഴുതുവാൻ സാധിച്ചത്. വീട്ടിൽ നിന്നും അയൽവാസികളും എല്ലാവരും കടകളിൽ പോയി സാദനങ്ങൾ സ്റ്റോക്ക് ചൈയ്യണം എന്ന് പറയുന്നത് കേട്ടു. കൂടാതെ പ്രായമായ എന്റെ ഉപ്പാപ്പാക്കും ഉമ്മമാക്കും ഉള്ള മരുന്നുകളായിരുന്നു എന്റെ വീട്ടിൽ നിന്നും ആദ്യം സ്റ്റോക്ക് ചെയ്തത്. എന്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു തന്നു. ചൈനയിൽ വുഹാൻ എന്ന സ്ഥലത്ത് കൊറോണ എന്ന വൈറസ് ബാധിച്ചിട്ടുണ്ട്. അതിപ്പോൾ ലോകം മുഴുവനായിട്ട് വ്യാപിച്ചു കൊണ്ടിരിക്കയാണ്. ഇപ്പോൾ നമ്മുടെ കേരളത്തിലും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ നിന്ന് വന്ന ഒരു ഫാമിലി നമ്മുടെ നാട്ടിൽ പോയ സ്ഥലങ്ങളിലൊക്കെ നിരീക്ഷണം ഏർപെടുത്തിയതിന്റെ ഭാഗമായിട്ട് മുഖ്യമന്ത്രി ലോക്ക് ഡൌൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി 14 ദിവസത്തേക്ക് പുറത്ത് ഇറങ്ങാൻ പാടില്ല. സ്കൂൾ പോവാൻ പറ്റില്ല. എക്സാം ഇനിയുണ്ടാവില്ല എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് ഉള്ള ഓരോ ദിവസവും കൊറോണ വൈറസ് കൂടുതൽ ആളുകളിൽ സ്പ്രെഡ് ആവാൻ തുടങ്ങി. ജനങ്ങൾ ഭയക്കുവാൻ തുടങ്ങി. അവസാനം ലോക്ക് ഡൌൺ നീട്ടി വെക്കുന്നതായി അറിഞ്ഞു. ഓരോ ദിവസം കഴിയുമ്പോൾ ജനങ്ങളുടെ മരണനിരക്ക് കൂടി വന്നു. വിഷുവും, ഈസ്റ്റർ വന്നു. ആർക്കും ആഘോഷം ഉണ്ടായില്ല. എല്ലാവരും വിഷമത്തിലും സങ്കടത്തിലും കഴിയുന്ന ഈ അവസരത്തിൽ നമുക്ക് അവധിക്കാലം ആഘോഷിക്കുവാനുള്ള മനസ്സും ഉണ്ടയില്ലാ. ജനങ്ങളൊക്കേ ആശങ്കയിൽ ആണ്. ഈ കൊറോണ വൈറസിനു മരുന്ന് കണ്ട് പിടിചിട്ടില്ല എന്ന് അറിഞ്ഞു. മാസ്ക്, ഗ്ലൗസ് ധരിക്കാതെ ആരും പുറത്തിറങ്ങി നടക്കരുതെന്ന നിയമം വന്നു. കൂടെ കൂടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുവാനും സാനിട്ടേഴ്സ് ഉപയോഗിക്കുവാനും പറഞ്ഞു. ധരാളം ചൂടുവെള്ളം കുടിക്കുവാനും സ്വന്തം ആരോഗ്യം സംരക്ഷിക്കുകയും മാത്രമേ ഉള്ളു ഇതിന് ഒരു പോംവഴി. അപ്പോഴേക്കും ലോകം നമ്മുടെ കൈ വിട്ട് പോയി. ഇറ്റലിയിലും ചൈനയിലും അമേരിക്കയിൽ വരെ നമ്മുടെ സഹോദരങ്ങൾ മരിച്ചു വീഴാൻ തുടങ്ങി. വയസ്സായ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും ഇനി ചികിൽസിക്കാൻ ആവില്ലെന്ന് പറഞ്ഞ് തള്ളിവിട്ടു. പകുതി ജീവനോടെ മണ്ണിലേക്ക് അടക്കം ചെയ്യുന്നത് വരെ കണ്ടു. പക്ഷേങ്കിൽ നമ്മുടെ ഈ കൊച്ചു കേരളത്തിൽ 14 ജില്ലകൾ മാത്രമായ ഈ കേരളത്തിന് മുൻപിൽ ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങൾ എന്തിന് നമ്മുടെ ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങൾ പോലും അതിശയിച്ചു നില്കുന്നു. നമ്മുടെ അഭിമാനമായ കേരളം കൊറോണ യെ പ്രതിരോധിച്ചു അസുഖം ഭേദം ആയി വീട്ടിൽ തിരിച്ചയച്ചു പ്രായമായവരെപോലും. സ്വന്തം ജീവൻ പോലും വക വെക്കാതെ ഈ കൊറോണ വൈറസ് നിയന്ത്രിക്കാൻ നമ്മുടെ മുഖ്യമന്ത്രി, ശൈലജ ടീച്ചർ, ഡോക്ടർസ്, നഴ്സ്, മറ്റുള്ള ആരോഗ്യ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ ഫലമായി ഇവിടെ മരണ നിരക്ക് കുറയുകയും കൊറോണ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാദിക്കുകയും ചെയ്തു. നമ്മുടെ കേരളം ഇപ്പോൾ ലോകത്തിന് തന്നെ മാതൃക ആയികൊണ്ടിരിക്കയാണ്. ഈ ദിവസങ്ങളിൽ വീട്ടിൽ തന്നെ എല്ലാവരും കഴിയുന്നു. എന്റെ ഈ ഒഴിവ് ദിവസം ഞാൻ കഴിച്ചു കൂട്ടിയത്, അങ്കിളിന്റെ കൂടെ കൃഷി ചെയ്യുവാൻ സഹായിച്ചു. വെണ്ടയ്ക്ക, പയർ, പച്ചമുളക്, ചീര, തക്കാളി എന്നിവ വിത്തിട്ടു പാകി ഇപ്പോൾ നല്ലരീതിയിൽ വളർന്നു വന്നു ഇലകൾ വന്നു. വല്യ സന്തോഷം ആണ് അത് കണുമ്പോൾ. പിന്നീടുള്ള സമയം ഡ്രോയിങ്, മ്യൂസിക്, റീഡിങ്. കൂടാതെ ഉപ്പാപ്പന്റെയും ഉമ്മാമന്റെയും കൂടെ ഇരുന്ന് കഥകൾ കേൾക്കും, ഗെയിം കളിക്കും. എന്നും ദിവസം ലോകത്തിലെ എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കും. എത്രയും പെട്ടെന്നു ഈ കൊറോണ വൈറസ് നിന്ന് നമ്മളെ എല്ലാവരെയും ഈ ലോകത്തെ തന്നെയും ദൈവം കാത്ത് രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

മുഹമ്മദ്‌ സയ്യാൻ. കെ. കെ.
6 C സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം