സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/മരണം

Schoolwiki സംരംഭത്തിൽ നിന്ന്
മരണം

കാവും കുളങ്ങളും കായലോരങ്ങൾ
തൻ കാതിൽ ചിലമ്പുന്ന നാദം.
 കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
കഴിഞ്ഞ കാലത്തിന്റെ സാക്ഷ്യം !
ജനനീയാം വിശ്വപ്രകൃതിയി നമുക്കു തന്ന
സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ
നശിപ്പിച്ചു നമ്മൾ,
നന്മ മനസിലില്ലാത്തവർ
 യന്ത്രത്തിന്റെ ഇരുമ്പുകളെത്രയോ കാടുകൾ വെട്ടിതെളിച്ചു
കാടിനു കുളിർമയേകിയ പക്ഷികൾ പറന്നു മറഞ്ഞൊലിച്ചു !
വിസ്‌തൃത നീല ജലാശയങ്ങൾ ജൈവ
വിസ്മയങ്ങൾ തീർത്ത മലനാട്ടിൽ ഇന്നില്ല
ഇന്നിവിടെ ജലാശയങ്ങൾ അവ-
മാലിന്യ കണ്ണുനീർ ചാലുകൾ
 പച്ചപരിഷ്കാര തേൻ കുഴമ്പുണ്ട്
നാം പുച്ഛിച്ചു മാതൃ സൗന്ദര്യത്തെ !
 

സതിൻ രാജ്
10 F സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത