സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1922-ൽ റവ. ഫാ. ജോേൺ ബാപ്റ്റിസ്റ്റ് ഗെലാൻഡ എന്ന ഇറ്റാലിയൻ മിഷനറി യൂറോപ്യൻ സ്കൂളിനെ ഇൻഡ്യൻ മിഡിൽ സ്കൂളായി രൂപാന്തരപ്പെടുത്തി.

മലയാളത്തിലെ ആദ്യ ചെറുകഥാ കൃത്തുക്കളിൽ ഒരാളും തലശ്ശേരി നഗരസഭാ വൈസ് ചെയർമാനും സാമൂഹ്യരാ​ഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന മൂർക്കോത്ത് കുമാരൻ ഫസ്റ്റ് അസിസ്റ്റൻറായി 1930 ഏപ്രിൽ വരെ പ്രവർത്തിച്ചു.

1940-ൽ പി. കണാരിമാസ്റ്റർ ഹെഡ്മാസ്റ്ററായ തോടുകൂടി ഈ വിദ്യാലയം ജനങ്ങളാൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. കണാരി മാസ്റ്ററുടെ മുൻകൈയും അന്നത്തെ സ്കൂൾ മാനേജരായ മോൺസിഞ്ഞോർ റോഡ്രിഗ്സിൻറെ ഉത്സാഹവും തലശ്ശേരി നിവാസികളുടെ നിര്ബന്ധവും ഒത്തുചേർന്നപ്പോൾ 1941 മാര്ച്ച് 15നു ഇൻഡ്യൻ മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്താനുള്ള കൽപ്പന മദിരാശി സർക്കാരിൽ നിന്നും ലഭിച്ചു. അങ്ങനെ 1941 ജൂൺ 1നു സെൻറ് ജോസഫ്സ് ബോയ്‍സ് ഹൈസ്കൂൾ നിലവിൽ വന്നു.

1952 ഏപ്രിൽ 1 മുതൽ റവ. ഫാ. ജോർജ്ജ് പതിയിൽ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെൻറ് ജോസഫ്സ് ഹൈസ്കൂള് അതിൻറെ സുവർണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ൽ S.S.L.C. പരീക്ഷയിൽ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കർഹമായി. റവ. ഫാ. ജോർജ്ജ് പതിയിൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരവും കരസ്ഥാമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്തും പിൽക്കാലത്തുമായി റാങ്ക് സന്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തിൽ നിരവധി വർഷങ്ങളില് മികച്ച റാങ്കുകൾ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഹൈസ്കൂളായി 60 വർഷം പിന്നിട്ടപ്പോൾ 2000 ജൂലൈ മാസത്തിൽ ഈ വിദ്യാലയം സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ പ്രിന്സിപ്പാളായി ശ്രീ. പി.വി. രാമചന്ദ്രൻ മാസ്റ്റർ ചുമതലയേറ്റു