സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ
                  ' ഓർക്കുക ഇവിടെ നാം വരും സന്ദർശകർ  
                   മാത്രം .....അറ്റമില്ലാത്ത ഈ  ഭൂഗോളത്തിൽ ആരോ 
                   തെളിച്ചിട്ടവഴിയിലൂടെ  മൃത്യുവെ തേടി അലയുന്ന 
                   വെറും  സന്ദർശകർ '.

അതെ ഈ ഭൂമിയിൽ ഒന്നും തന്നെ നമുക്ക് സ്വന്തമല്ല .നാം കഴിക്കുന്ന ജലം ധരിക്കുന്ന വസ്ത്രം എന്തിനേറെ നാം താമസിക്കുന്ന വീട് പോലും പ്രകൃതി നമുക്ക് ദാനമായി നൽകുന്ന വസ്തുക്കൾ ഉപയോഗിച്ച് നാം നിർമ്മിക്കുന്നതാണ് . അങ്ങനെ വെറും സന്ദർശകരായി മാത്രം ഈ ലോകത്തിലേക്ക് കടന്നുവന്ന നമുക്ക് എല്ലാം നൽകിക്കൊണ്ടിരിക്കുന്ന ഈ പ്രകൃതിയെയാണ് നാം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത് . നാം പ്രകൃതിയുടെ സൗന്ദര്യം നശിപ്പിക്കുന്നു . പ്രകൃതി അമ്മയാണ്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുക്ഷ്യൻ പ്രവർത്തിക്കുന്നതു ലോകനാശത്തിന് കാരണമാകും .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച ഓര്മിക്കാനുള്ള അവസരമായി ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1912 മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് . യഥാർഥത്തിൽ നാം പ്രകൃതിയെ മലിനമാക്കുകയാണ് . നമ്മുടെ അതിക്രമങ്ങൾ .........ഇവയ്‌ക്കെതിരെ പ്രകൃതി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . അതാണ് കഴിഞ്ഞ രണ്ടു വർഷമായി നാം അനുഭവിച്ച പ്രളയം . മണ്ണിനെയും പ്രകൃതിയെയും സ്‌നേഹിച്ച ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. അന്നൊന്നും ഇങ്ങനെയൊരു പ്രകൃതിക്ഷോഭം ഉണ്ടായിട്ടില്ല. വരും തലമുറയുടെ നല്ല നാളെക്കായി പൂർവികർ ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നമുക്ക് തണലേകാനായി മരങ്ങൾ നാട്ടു പിടിപ്പിച്ചു. അവരുടെ മുന്തലമുറക്കാർ അവർക്കു നല്കിയതെല്ലാം നമുക്കായി സംരക്ഷിച്ച് കാത്തുവെച്ചു . നാം നമ്മുടെ വരും തലമുറയ്ക്കയി എന്താണ് ചെയ്തിട്ടുള്ളത് ? ഉള്ളതെല്ലാം നശിപ്പിച്ചതല്ലാതെ ഒന്നും തന്നെ അവരുടെ നല്ല നാളേക്കായി മാറ്റിവച്ചിട്ടില്ല.

                               ജലം ജീവാമൃതം 
                              പാഴാക്കിയത്  സർവ്വനാശം 
                              വറ്റിവരണ്ട സ്രോതസ്സുകളും 
                               ഉണങ്ങിയ ചെടികളും 
                              തൊണ്ട വറ്റിയ മനുഷ്യനുമുള്ളൊരു 
                              ഭാവി വിതുരമല്ല 
                              ഓരോ തുള്ളിയിലെ ജീവന്റെ വില 
                              വില അന്ന് നാമറിയും."

അതെ നാം ഈ ഭൂമിയിൽ പാഴാക്കികൊണ്ടിരിക്കുന്ന ഓരോ തുള്ളി ജലത്തിന്റെയും വില നാമിനി അറിയും. ഈ ഭൂമിയിൽ ഇനി നമ്മെയും കാത്തുകിടക്കുന്നത് കൊടും വരൾച്ചയും ക്ഷാമവുമാണ് . ജൈവസമ്പത്ത് പരിരക്ഷിക്കേണ്ടതും വരും തലമുറയ്ക്കായി നിലനിർത്തേണ്ടതും നമ്മുടെ കടമയാണ് . അത് തിരിച്ചറിഞ്ഞു പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ നിലനിൽപ്പുതന്നെ അസാധ്യമാകും. ഇനിയും വൈകിയിട്ടില്ല. നാം ഒറ്റക്കെട്ടായി നിന്നാൽ പ്രകൃതിയെ അതിന്റെ പഴയ അവസ്ഥയിലേക്ക് കുറച്ചെങ്കിലും തിരിച്ചെത്തിക്കാനായി നമുക്ക് സാധിക്കും. പ്രകൃതി എന്ന് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സിലേക്ക് കടന്നു വരുന്നത് പച്ചവിരിച്ചിട്ട് നിൽക്കുന്ന നെൽപ്പാടങ്ങളും തലയുയർത്തിനിൽക്കുന്ന മരത്തിന്റെ ചില്ലകളിലിരുന്നു കിളിനാദം പുറപ്പെടുവിക്കുന്ന പക്ഷികളും ആരെയും ആകർഷിക്കുന്ന പൂക്കളും അവയിൽനിന്ന് തേൻ നുകരനായി പറന്നടുക്കുന്ന പൂമ്പാറ്റകളും തെളിനീരുപോലെ തെളിഞ്ഞൊഴുകുന്ന പുഴകളും അവയിൽ ചാടിതിമിർക്കുന്ന കുട്ടികൾ ഇങ്ങനെ ഹൃദയസ്പർശിയായ ചില ദൃശ്യങ്ങളാണ് . ഇങ്ങനെ ഒരു പ്രകൃതി ഉണ്ടായിരുന്നു നമ്മുടെ ഓർമ്മപുസ്തകങ്ങളിൽ. ഇന്നിവയെല്ലാം ആ ഓർമപുസ്തകത്തിലെ ഓർമ്മകൾ മാത്രമാണ് . . ഇനി വരുന്ന തലമുറയ്ക്ക് ഇതെല്ലം വെറും കെട്ടുകഥകൾ മാത്രമായേ തോന്നു.കാരണം അവർ കണ്ടുകൊണ്ടിരിക്കുന്ന പ്രകൃതി ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്തമാണ്.പച്ചവിരിച്ചിട്ട് നിൽക്കുന്ന നെൽപ്പാടങ്ങളുടെയും തലയുയർത്തി നിൽക്കുന്ന മരങ്ങളുടെയും സ്ഥാനത്തു ബഹുനില കെട്ടിടങ്ങളാണ്.തെളിനീരുപോലെ തെളിഞ്ഞൊഴുകിയിരുന്ന പുഴകളുടെ സ്ഥാനത്തു മാലിന്യകൂമ്പാരങ്ങളാണ്.ശുദ്ധമായ വായു ശ്വസിക്കണമെങ്കിൽ കാശുകൊടുക്കണ്ട അവസ്ഥയിലേയ്ക്ക് ലോകം എത്തും.ഇങ്ങനെ ഒരു പ്രകൃതി ഉണ്ടായാൽ അതിനുകാരണക്കാർ നാം ഓരോരുത്തരുമാണ്.പുഴയായിരുന്നു നാടിന്റെയും മനുഷ്യരുടെയും ജീവൻ.പ്രകൃതിയുടെ വരദാനമായ ഈ ജലം വ്യക്തികളിലേയ്ക്കും കമ്പനികളിലേയ്ക്കും സവകാര്യവത്കരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് കേരളത്തിലെ പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി.ഈ കമ്പനിക്കെതിരെ സമരം ചെയ്തു നാം അത് പൂട്ടിച്ചു.ഇങ്ങനെ പ്രകൃതിയെ നശിപ്പിക്കുന്നവർക്കെതിരെ നാം പോരാടുകയാണ് വേണ്ടത്.ഒന്ന് പരിശ്രമിച്ചാൽ പുഴകളുടെ കളകളാരവങ്ങളും,പക്ഷികളുടെ കിളിനാദവും,പച്ചവിരിപ്പിട്ട പാടങ്ങളും....മുട്ടിയുരുമ്മി നിൽക്കുന്ന മരങ്ങളും അടങ്ങുന്ന പ്രകൃതിയെ നമ്മുടെ വരും തലമുറയ്ക്ക് നമുക്ക് ഏല്പിക്കാൻ സാധിക്കും.അതിനായി നമുക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാം.

സ്നേഹ ആൻറണി
9A സെൻ്റ് ജോസഫ് ഹൈസ്ക്കൾ കുന്നോത്ത്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം