സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗപ്രതിരോധത്തിന് ശുചിത്വം തന്നെയാണ് പ്രധാനം. രോഗങ്ങൾ പരത്തുന്നത് വൈറസുകളാണ്. ഒരു ജീവനുള്ള കോശത്തിൽ അല്ലാതെ വൈറസുകൾക്ക് വളരാനോ പ്രത്യുൽപ്പാദനം നടത്താൻ കഴിയില്ല. നമുക്ക് സാധാരണ സൂക്ഷ്മദർശിനിയിലൂടെ കൂടി ഇവയെ കണ്ടെത്താൻ സാധ്യമല്ല. വൈറസ് വിവിധ രൂപത്തിൽ പടരുന്നു. വ്യത്യസ്ത തരം വഴികളാണ് ഓരോ തരം വൈറസുകളും ഉപയോഗിക്കുന്നത്, അല്ലെങ്കിൽ തിരഞ്ഞെടുക്കുന്നത്. മാനവരാശിയെ മുഴുവൻ പ്രതിസന്ധിയിലാക്കി മുന്നേറുകയാണ് നോവൽ കൊറോണ വൈറസ്( covid-19). ചൈനയിലെ വുഹാനിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. മനുഷ്യനിൽനിന്ന് മൃഗങ്ങളിലേക്ക് വൈറസുകൾ പകരുന്നു. എന്നാൽ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നില്ല എന്നാണ് ചരിത്ര കണ്ടുപിടുത്തം. ഒന്ന് ശ്രദ്ധിച്ചാൽ രോഗപ്പകർച്ച നമുക്ക് തടയാവുന്നതേയുള്ളൂ. ആരോഗ്യ സംഘടനകൾ നിർദ്ദേശിക്കുന്ന സാമൂഹിക അകലം പാലിക്കുക, തികഞ്ഞ ശുചിത്വവും രോഗം തടയാനുള്ള പോം വഴിയാണ്. രോഗത്തെ പ്രതിരോധിക്കാൻ ലോകത്തെമ്പാടും വ്യാപിച്ച് കൊറോണ വ്യാപനം തടയാൻ രാജ്യം മൊത്തം അടച്ചുപൂട്ടി അഥവാ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. വൈറസിനെ തുരത്താൻ അതിവേഗത്തിൽ നമ്മൾ പ്രവർത്തിച്ചു. രോഗ കാരണത്തിന് ഇരയായ വൈറസുകളെ പ്രതിരോധിക്കാൻ രോഗ പ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു. നമ്മുടെ ലോകരാജ്യങ്ങളെ ഒന്നടങ്കം കീഴടക്കിയ കൊറോണാ വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾകൊപ്പം ആന്തരികമായ മുൻകരുതലുകൾ ആവശ്യമാണ്. ബാഹ്യമായ മുൻകരുതലുകൾ മാസ്ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയാണ്. ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയാൻ സഹായിക്കും. ഏതെങ്കിലും സാഹചര്യത്തിൽ കടന്നുകൂടിയ വൈറസുകളെ ഒന്നും ചെയ്യാനാവില്ല. അതിനാണ് രോഗപ്രതിരോധത്തിനായി നാം ആന്തരിക മുൻകരുതലുകൾ സ്വീകരിക്കുന്നത്. ഏതു രോഗാണുക്കളെയും നമ്മുടെ ശരീരം കീഴ്പെടുത്തണം എങ്കിൽ നമ്മുടെ രോഗപ്രതിരോധശേഷി കൂടിയേ തീരൂ. രോഗപ്രതിരോധശക്തി കുറവാണെങ്കിൽ മാത്രമേ രോഗാണുക്കൾക്ക് നമ്മെ തോൽപ്പിക്കാൻ കഴിയൂ. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരാണ് രോഗികൾ ആയി മാറുന്നത്. നമുക്ക് ചെയ്യാവുന്ന ഒരേ ഒരു കാര്യം ഏതുവിധേനയും നമ്മുടെ രോഗപ്രതിരോധശക്തി കഴിയുന്നത്ര വർദ്ധിപ്പിക്കാനുള്ള മാർഗ്ഗം സ്വീകരിക്കുക എന്നതാണ്. വൈറ്റമിൻ സി ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ നമ്മുടെ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുക. മിതമായ വ്യായാമം, മാനസിക സംഘർഷങ്ങൾ കുറക്കുക, അതിനായി മെഡിറ്റേഷൻ ചെയ്യുക മുതലായവ. ഇതൊന്നും രോഗം ഭേദം ആകാനുള്ള ചികിത്സ അല്ല എല്ലാം കേവലം മുൻകരുതൽ മാത്രമാണ്.. അമേരിക്ക ഇറ്റലി, ബ്രിട്ടൻ, സ്പെയിൻ, പേർഷ്യ, സ്വിറ്റ്സർലൻഡ് എന്തിന് ഇപ്പോഴിതാ സുന്ദരമായ നമ്മുടെ കൊച്ചു കേരളത്തെയും കൊറോണ വൈറസ്(covid-19) കീഴടക്കി. പ്രകൃതിയുടെ നിലനിൽപ്പിന് അനിവാര്യമായ ദൗത്യമാണ് ഏറ്റെടുത്തതെന്ന് കരുതുന്ന വൈറസിനെ മനുഷ്യരാശിയുടെ മുൻപിൽ തോറ്റു തരുവാൻ തയ്യാറല്ലാത്ത വൈറസ് വ്യാപനത്തിന് നമ്മുടെ ശാസ്ത്രലോകം അധികം വൈകാതെ മരുന്ന് കണ്ടെത്തുന്നത് നമുക്ക് പ്രത്യാശിക്കാം.

അസ്ല മെഹ്റിൻ
9 D സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം