സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ. ഇരവിപേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവിതാംകുറിലെ ആദ്യ സ്കൂളിലൊന്നാണ്.സെന്റ് ജോൺസ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇംഗ്ലി‍ഷ്‌ വിദ്യാലയമാണ്.

പാശ്ചാത്യ മിഷനറിമാരുടെ വരവോടുകൂടി തിരുവിതാംകൂർ രാജവംശത്തിന്റെ പ്രോത്സാഹനത്തോടുകൂടി ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുവിതാംകൂറിൽ ആരംഭിച്ചു. ഈ ഗ്രാമത്തിൽ ഒരു സ്കൂൾ ആവശ്യമാണെന്ന് മനസ്സിലാക്കി കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും, മാനാന്തര തെങ്ങുമണ്ണിൽ റ്റി.സി ഉമ്മനും ചേർന്ന് 1910-ൽ ഇരവിപേരൂരിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. ഇ ഉമ്മൻ കലമണ്ണിൽ ആയിരുന്നു.ആപ്തവാക്യം 'DUTY FIRST' എന്നാണ്.


ഉച്ചഭക്ഷണ പദ്ധതി

സ്കൂൾ ഉച്ചഭക്ഷണം അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടെയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികളാണ് ഇതിന് ഉപഭോക്താക്കൾ.ഉച്ചഭക്ഷണ പദ്ധതി 2006ൽ ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ചെയർമാൻ-പിടിഎ പ്രസിഡന്റ്, കൺവീനർ-പ്രധാനദ്ധ്യാപകൻ ഇതിനുപുറമേ പദ്ധതിയുടെ നടത്തിപ്പിനായി ഒരു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.മദർnപി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.ഉത്തരാവാദിത്വം smt.leena Thomas, smt.mohanakurami തുടങ്ങിയ അദ്ധ്യാപകർക്കാണ്‌.

2020 -21 അധ്യയനവർഷം 5 മുതൽ 8 വരെ ക്ലാസുകളിലെ 180 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.നൂൺമീൽ കുക്കായി ശ്രീമതി.Shanthamma സേവനമനുഷ്ഠിച്ചു വരുന്നു.ഭക്ഷണം പാകം ചെയ്യുന്നതിൽ 2016 മുതൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുവരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികളുടെ ഹാജർ എല്ലാ ദിവസവും 11 മണിക്ക് ഉള്ളിൽ Mdms എന്ന സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നു.ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളിൽ ഉപയോഗിക്കേണ്ട രജിസ്റ്ററുകളിൽ വേണ്ട രേഖപ്പെടുത്തലുകൾ നടത്തുന്നു.കുട്ടികളുടെ ഓർമശക്തിയും,ആരോഗ്യവും കാത്തു സംരക്ഷിക്കേണ്ടതിന് ആവശ്യമായ പോഷകാഹാരപ്രദമായ ഭക്ഷണം എല്ലാദിവസവും തയ്യാറാക്കുന്നു.ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയിലൊരു ദിവസം മുട്ടയും രണ്ടുദിവസം തിളപ്പിച്ചാറ്റിയ പാലും നൽകി വരുന്നു.

ശാസ്ത്ര രംഗം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളായ സാമൂഹ്യ ശാസ്ത്രം, സയൻസ്, മാത്സ് എന്നീ ക്ലബുകളെ യോജിപ്പിച്ച് കൊണ്ടാണ് ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നത്. ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തി കപടശാസ്ത്രത്തിന് എതിരെ പ്രചാരണം നടത്താനാണ് ഇങ്ങനെയുള്ള ക്ലബുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ Thomas p Thomas സർ July 7ന് നടത്തി.കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ക്ലബിന്റെ മീറ്റിംഗിന് സ്വാഗതം അനുഷ്ടിച്ചത് ശ്രീമതി.Leena Philips ആണ്. അദ്ധ്യക്ഷ പ്രസംഗം നടത്തിയത് ശ്രീ .Stephen George സർ ആണ്.ഇന്നത്തെ കാലഘട്ടത്തിൽ കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കി.

മലയാള തിളക്കം

ഭാഷാപഠനത്തെ സംബന്ധിച്ച് നിരവധി സമീപനങ്ങൾ ഉണ്ട്. ചെറിയ ക്ലാസുകളിൽ ഭാഷ പഠിപ്പിക്കുന്നതിന് അക്ഷരാവതരണ രീതി, പദാവതരണരീതി, വാക്യാവതരണരീതി, കഥാവതരണരീതി, ആശയാവതരണരീതി തുടങ്ങിയ രീതികൾ പല കാലങ്ങളിലായി വികസിച്ചുവന്നു. ഭാഷാപഠനം സംബന്ധിച്ച പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഓരോരീതിയുടേയും പരിമിതികൾ മുറിച്ചുകടക്കുന്നതിന് ബോധനശാസ്ത്രപരമായ അന്വേഷണങ്ങൾ നടക്കുകയുണ്ടായി.കേരളത്തിൽ 90കൾ വരെ അക്ഷരാവതരണ രീതിയും പദാവതരണ രീതിയുമാണ് നിലനിന്നിരുന്നത്..തൊണ്ണൂറുകളുടെ അവസാനം ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി നിലവിൽ വന്നു. ഭാഷാസമീപനം ജ്ഞാനനിർമ്മിതി വാദ പ്രകാരമുള്ളതായി.ആശയാവതരണ രീതി പിന്തുടരുന്ന പാഠപുസ്തകങ്ങൾ വികസിപ്പിച്ചു. ആശയാവതരണ രീതിയിൽ തന്നെ വ്യത്യസ്ത മാതൃകകൾ ലോകത്തുണ്ട്. കേരളം സ്വീകരിച്ച രീതി, ആശയം - വാക്യം - പദം - അക്ഷരം - പുതിയ സന്ദർഭത്തിലെ പ്രയോഗം - ആശയം എന്നീ ക്രമത്തിലുള്ളതായിരുന്നു. ഈ ഭാഷാപഠനം സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാവുകയും സങ്കലിതമായ രീതിയിലേയ്ക്ക് ക്രമേണ ക്ലാസ്സുകൾ മാറുകയും ചെയ്തു. സമീപന പ്രകാരം പഠിപ്പിച്ചിട്ടും ഇരുപത് ശതമാനത്തോളം കുട്ടികൾ നന്നായി എഴുതുവാനും വായിക്കാനും കഴിയാത്തവരായിട്ടുണ്ട് .അതേ സമയം തന്നെ ഭാഷയിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഭാഷാപഠനരീതി തുറന്നിടുന്ന സാധ്യതകൾ നിലനിർത്തി പരിമിതികൾ എങ്ങനെ തരണം ചെയ്യാം എന്ന ആലോചനകൾ പല രീതിയിൽ പല തലങ്ങളിൽ നടക്കുകയുണ്ടായി. അവയിൽ ശ്രദ്ധേയമായ മൂന്നു പരിപാടികളായിരുന്നു സാക്ഷരം, എന്റെ മലയാളം, കൈത്താങ്ങ് എന്നിവ.മലയാള തിളക്കത്തിന് ആഭിമുഖ്യത്തിൽ മായ പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി, റീന ടീച്ചർ  പ്രവർത്തിച്ചുവരുന്നു.

സുരീലി

ഹിന്ദിയോടെ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് നടപ്പിലാക്കിയ സുരീലീ ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ ജനുവരി 12-)0 തീയതികളിൽ നടക്കുകയുണ്ടായി.6ാംക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കവിത ,ആക്ഷൻ സോങ് എന്നീ പ്രോഗ്രാമിലൂടെ കുട്ടികൾ ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സാധിക്കുന്നതാണ്.ഭാഷാസ്നേഹം ദേശ സ്നേഹത്തിലേക്ക് വഴിതെളിക്കുമെന്നവലിയ പ്രത്യാശയിൽ സുരലി  ഹിന്ദി യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്   ശ്രീമതി.ബിന്ദു ഫിലിപ്പ് ന്റെ നേതൃത്വത്തിലാണ് .

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഭാഗമായി 1- 09-2020 ന് വൈകിട്ട് 7:00 pm ന് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് ലൂടെ ഒരു ക്ലാസ് നൽകാൻ സാധിച്ചു.. 5-7 ക്ലാസിലെ കുട്ടികൾക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിനെ കുറിച്ച് വ്യക്തത കിട്ടുവാൻ ഇ ക്ലാസ്സ്‌ വളരെ അധികം പ്രയോജനപ്പെട്ടു , കൂടാതെ സ്കൂളിലെ തന്നെ അധ്യാപികയായ ശ്രീമതി. ആലീസ് കെ യേശുദാസ് കുട്ടികൾക്ക് ക്ലാസുകൾ നൽകി. ഇംഗ്ലീഷിനെ പറ്റി ഒരു അവബോധം ജനിപ്പിക്കുവാനും, ഇംഗ്ലീഷ് ഭാഷ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാനും ഈ ക്ലാസ്സിലൂടെ സാധിച്ചു. ഇംഗ്ലീഷ് ഭാഷയിൽ സംഭാഷണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾ ദൈനംദിനജീവിതത്തിൽ ഇംഗ്ലീഷ് ഭാഷ കൂടുതൽ ഉപയോഗിക്കേണ്ട ആവശ്യകത എന്നീ കാര്യങ്ങൾ ഉൾപ്പെട്ട പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്.

ഗണിത ലാബ്

ഈ അധ്യയന വർഷം തുടക്കത്തിൽ കുട്ടികൾ വീട്ടിൽ ആയിരുന്നപ്പോൾ, ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾ മുഴുവനും സമയം ചിലവഴിക്കാനും സാധിച്ചു. ചില ചാർട്ട് പ്രവർത്തനങ്ങൾ, പസിൽസ്, ബന്ധപ്പെട്ട "ഗണിതം  ലളിതം" എന്ന വിഷയത്തെ ആസ്പദമാക്കി വെബീനർ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട് മനുജ  ടീച്ചർ പ്രവർത്തിച്ചു വരുന്നു.

ക്ലാസ് മാഗസിൻ

ക്ലാസ് അടിസ്ഥാനത്തിൽ ഓരോ വിദ്യാർത്ഥിയുടെയും സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിന് ഉതകുന്ന  കവിത, കഥ, ഉപന്യാസം, ചിത്രങ്ങൾ, കാർട്ടൂണുകൾ ഇവ ഉൾപ്പെടുന്ന മാഗസിൻകുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ ജനുവരി മാസം പതിനാറാം തീയതി ശ്രീ. സ്റ്റീഫൻ ജോർജ് സാർ മാഗസിൻ പ്രസിദ്ധീകരിച്ചു. മികച്ച രചനയ്ക്ക് സമ്മാനവും  നൽകുകയുണ്ടായി

കൈയ്യെഴുത്ത് മാസിക

കുട്ടികളുടെ സർഗാത്മക വാസനകളെ വളർത്തി എടുക്കുവാൻ സാധിക്കുന്ന കൈയ്യെഴുത്ത് മാസികകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ എല്ലാ വർഷവും വിദ്യാലയ വാർത്തകളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു.പ്രൈമറി തലത്തിൽ ഉള്ള കുട്ടികളും ഡിജിറ്റൽ മാഗസിനിൽ നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്.

ചിത്രരചനകൾ

വിവിധ ചിത്ര രചനാ മത്സരങ്ങളും കാർട്ടൂൺ രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.മികച്ച ചിത്രങ്ങൾക്ക് സമ്മാനവും പ്രത്യേക മീറ്റിങ്ങുകൾ വിളിച്ചുകൂട്ടി അനുമോദന യോഗവും നടത്തി വരുന്നു

വായനാക്കുട്ടം

കൈയ്യെഴുത്തുമാസിക, ഡിജിറ്റൽ മാസിക, ക്ലാസ് മാഗസിൻ തുടങ്ങിയവയുടെ പ്രസിദ്ധീകരണത്തിന് ആവശ്യമായ വായനക്കൂട്ടം ഓരോ ക്ലാസുകളിലും രൂപീകരിച്ചിട്ടുണ്ട്.

വായന മൂല

ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ വായന മൂലകൾ ഉണ്ട്.

കാർഷീക പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു.ഉദ്യാന പരിപാലനത്തിനും ഉദ്യാന നവീകരണത്തിനും ഒരുകൂട്ടം കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തിച്ചുവരുന്നു.ഏകദേശം 50 ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി സ്കൂളിന്റെ ഉദ്യാനതോട് ചേർന്ന് കൃഷിചെയ്തുവരുന്നു. കുട്ടികളോടൊപ്പം ഈ പ്രവർത്തനങ്ങളിൽ ശ്രീമതി ലീന ഫിലിപ്സ് മേൽനോട്ടം വഹിക്കുന്നു.

പ്രവൃത്തിപരിചയമേള

പ്രവർത്തി പരിചയമേളയിൽ മുൻവർഷങ്ങളിൽ ഉപജില്ല -ജില്ലാതലങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട് സംസ്ഥാനതലത്തിൽ സ്‌കൂളിൽ നിന്നും സ്ഥിരംമായി പങ്കെടുക്കുന്ന ഇനങ്ങൾ ചുവടെ

  1. ഈറ മുള കൊണ്ട് ഉള്ള ഉല്പന്നങ്ങൾ
  2. മുത്തുകൾ കൊണ്ട് ഉള്ള ഉല്പന്നങ്ങൾ.
  3. ബഡിങ്‌ , ലയറിങ് , ഗ്രാഫ്റ്റിങ്
  4. ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങൾ
  5. പാവ നിർമ്മാണം
  6. ഗാർമെന്റ് മേക്കിങ്
  7. പ്ലാസ്റ്റർ ഓഫ് പാരീസ്
  8. റക്സിൻ , കാൻവാസ്‌ , ലെതർ ഉല്പന്നങ്ങൾ
  9. പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം
  10. എഴുതുന്നതിനുള്ള ചോക്ക് നിർമ്മാണം
  11. പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾ ശ്രീമതി. സാറാമ്മ ടീച്ചറുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഴ്ചയിൽ രണ്ടു ദിവസം ഓൺലൈനിൽ കൂടിയും വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾ നടത്തിവരുന്നു

പഠനോത്സവം

സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ പഠനോത്സവം വിപുലമായ ആഘോഷങ്ങളില്ലാതെ നടത്തപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. Elza Thomas പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡിനെ സാഹചര്യത്തിൽ വിപുലമായ പരിപാടികൾ ഈവർഷം നടത്തുവാൻ സാധിച്ചില്ല. കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾകലോത്സവം നടത്തപ്പെട്ടു കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി നാടൻപാട്ട്, സംഘഗാനം, ദേശഭക്തിഗാനം, സിനിമാഗാനം, വാദ്യോപകരണങ്ങൾ എന്നി മത്സരങ്ങൾ നടത്തുകയുണ്ടായി.

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ സ്കൂളിൽ മുന്നോട്ടുപോകുന്നു. കോവിഡിനെ ഈയൊരു സാഹചര്യത്തിൽ എല്ലാ മാസവും ഓൺലൈനായി അസംബ്ലി കൂടുകയും നമ്മൾ കൈക്കൊള്ളേണ്ട സുരക്ഷാ മാർഗങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്തു വരുന്നു