സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/നന്മയുള്ള നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുള്ള നാട്


നന്മയുള്ള നാട്...

എന്റെ ഗ്രാമം
എന്റെ കൊച്ചു ഗ്രാമം
ഹരിതാഭയാർന്നൊരി ഗ്രാമം
പുഴയും കുഞ്ഞോളങ്ങളും
പൂമണമുള്ളൊരീ കാറ്റും
വർണം വിതച്ചെങ്ങും പൂമ്പാറ്റകളും
കല്ലെടുക്കും പൂത്തുമ്പിയും
എൻ ബാല്യ കാലത്തെ ചങ്ങാതിമാർ

നഗരത്തിൽ ഞാനിതാ കാണുന്നു
ഞെട്ടിച്ചീടുന്നൊരീ കാഴ്ചകൾ
തെരുവീഥികളെങ്ങും നിറയുന്നു
ചപ്പുചവറുകൾ; കേമനാം പ്ലാസ്റ്റിക്കും
ഒഴുകുന്നുണ്ടെങ്ങും മാലിന്യങ്ങൾ
പുഴകൾ മാറാവ്യാധി ചുമന്നിടുന്നു

ദൈവത്തിൻ സ്വന്തം നാടെന്ന ഖ്യാതി
ശവപ്പറമ്പായ് മറീടുമെന്നോ
മരണ ഭയത്താൽ മനുഷ്യരെല്ലാം
ഒതുങ്ങിടുന്നു കൂരക്ക് കീഴിൽ

നാമിന്നുയിർ കൊള്ളണം
ശുചിത്വമാർന്ന നാടിനായി
പ്രബുദ്ധരാകണം നാമെല്ലാം
ജീവിതചര്യകൾ മാറ്റിടേണം
ആഹാര-വസ്ത്ര-പാർപ്പിടങ്ങൾ
ശുദ്ധവായുവും ലഭിച്ചീടാൻ ആയി
കൈകൾ കോർത്തു മുന്നേറിടാം

ഉണരണം ഉണരണം
ഉണരണം നമ്മുടെ നാട്
വളരണം വളരണം
 നമ്മുടെ ചിന്തകൾ ഇനിയും
കൈകൾ കോർത്തു മുന്നേറിടാം
ശുചിതമാർന്ന നാടിനായി
നന്മയാർന്ന നാടിനായി.
 

എയ്ഞ്ചൽ .എ എൻ
5 ബി സെന്റ്. ജോൺസ് യു. പി. എസ്. അഞ്ചാമെട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത