സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് ജോർജ്സ് എച്ഛ് . എസ് . എസ്. വേളംകോട്

ബോർഡ് : കേരള പൊതു വിദ്യാഭ്യാസ വകുപ്പ്

ക്ലാസുകൾ : +1 , +2

ഉടമസ്ഥാവകാശം : എയ്ഡഡ്

ഗവ. ഓർഡർ നമ്പർ : GO NO 143 / 2014 / പൊ. വി. വ.

വർഷം : 2014

അക്കാഡമിക്

പ്രബോധന മീഡിയം : ഇംഗ്ലീഷ്

അദ്ധ്യാപകരുടെ എണ്ണം : 12

അനദ്ധ്യാപകരുടെ എണ്ണം : 2

കോഴ്‌സുകൾ

താഴെ പറയുന്ന വിഷയ കോംബിനേഷനുകളുള്ള കോഴ്‌സുകൾ ഇവിടെ നൽകപ്പെടുന്നു. വിപുലമായ ലാബ് സൗകര്യങ്ങളും വിദഗ്ധരായ അദ്ധ്യാപകരുടെ ക്‌ളാസുളും ഇവിടുത്തെ സവിശേഷതകളാണ്.

  • സയൻസ് (കോഴ്സ് കോഡ് - 01 ) - ഇംഗ്ലീഷ്, മലയാളം/ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്
  • കോമേഴ്‌സ് (കോഴ്സ് കോഡ് - 39 ) - ഇംഗ്ലീഷ്, മലയാളം/ഹിന്ദി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, എക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ

സൗകര്യങ്ങൾ

  • കുടിവെള്ളം
  • ടോയ്ലറ്റ് സൗകര്യങ്ങൾ
  • ഹൈ ടെക് ക്ലാസ് റൂം
  • കായിക പ്രവർത്തനങ്ങൾ
  • സി. സി. ക്യാമറ സുരക്ഷ
  • ലാബുകൾ
  • പുസ്തകശാല
  • ഐ. ടി. ഇൻഫ്ര സ്ട്രക്ചർ
  • ലേഡീസ് വെയ്റ്റിംഗ് റൂം
  • ഓപ്പൺ ലൈബ്രറി
  • എൻ. എസ്. എസ്. റൂം
  • സന്ദർശക മുറി
  • സ്കൗട്ട്/ ഗൈഡ് റൂം
  • കരിയർ കോർണർ
  • ഡ്രോപ്പ് ബോക്സ്
  • തനതിടം
  • പോളി ഹൗസ്
  • ഓഡിറ്റോറിയം
  • സെക്യൂരിറ്റി റൂം

പ്രവർത്തനങ്ങളും ഇവന്റുകളും

എൻ. എസ്. എസ്.

2016 - ൽ പ്രവർത്തനമാരംഭിച്ചു. "Not Me But You "എന്ന ആപ്തവാക്യവുമായി കാലത്തിനു മുൻപേ സഞ്ചരിക്കുന്ന എൻ. എസ്. എസ്. എന്ന സംഘടനയുടെ ആദ്യ പ്രോഗ്രാം ഓഫീസറായി ശ്രീ. ജിൻസ് ജോസ് നിയോഗിക്കപ്പെട്ടു. 2016 - മുതൽ 2019 വരെയുള്ള തന്റെ പ്രവർത്തന കാലഘട്ടം വളരെ മികവുറ്റതാക്കാൻ വിവിധതരം പ്രവർത്തനങ്ങളിലുലൂടെ ജിൻസ് സാറിന് സാധിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസറായി എൻ. എസ്. എസ്. ഏറ്റെടുത്ത ശ്രീമതി റാണി ആൻ ജോൺസൻ വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.

പ്രധാന പ്രവർത്തനങ്ങൾ

  • പോളി ഹൗസ് വിഷ രഹിത പച്ചക്കറി കൃഷി
  • വയോജന കൂട്ടായ്മ്മ
  • ലൈബ്രറി പുനരുദ്ധാരണം
  • പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
  • ട്രാഫിക് ബോധവൽക്കരണം
  • പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
  • ക്യാമ്പുകൾ
  • പഠനയാത്രകൾ
  • തടയണ കെട്ടൽ (എലന്തുകടവ് പാലം)
  • എജ്യൂ ഹെൽപ്
  • മാസ്ക് ചലഞ്ച്
  • സ്നേഹ വീട്
  • മത്സ്യ കൃഷി
  • ഭിന്നശേഷി സഹായങ്ങൾ
  • ഷോർട്ട് ഫിലിം
  • കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങൾ
  • കരിഞ്ഞോലക്കൊരു കൈത്താങ്ങു
  • നേത്ര പരിശോധന ക്യാമ്പ്
  • ദത്തു ഗ്രാമ പ്രവർത്തനങ്ങൾ

കരിയർ ഗൈഡൻസ്

പൊതു വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ കരിയർ ഗൈഡൻസ് യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. കരിയർ ഗൈഡൻസ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ ലക്‌ഷ്യം നേടുന്നതിനും ശരിയായ കോഴ്സ് തിരഞ്ഞെടുത്ത് സ്വന്തമായി ഒരു കരിയർആസൂത്രണം ചെയ്യുന്നതിനും സഹായിക്കുന്നു.

വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 2018 മുതൽ ഒരു കരിയർ ഗൈഡൻസ് യൂണിറ്റ് ശ്രീമതി. ലിമ ജോസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ പരിശീലകരുടെ ക്ലാസ്സുകൾ, ക്വിസ് മത്സരങ്ങൾ, കരിയർ എക്സ്പോ തുടങ്ങിയ പ്രവർത്തനങ്ങൾ ലിമ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.

സൗഹൃദ ക്ലബ്

കൗമാരക്കാരെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, പൊതു വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ സൗഹൃദ ക്ലബ് ആരംഭിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളിൽ 2019 മുതൽ സൗഹൃദ ക്ലബ് പ്രവർത്തനമാരംഭിച്ചു. ശ്രീമതി. സ്മിത കെ. സൗഹൃദ ക്ലബ് കോർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വ്യക്തിത്വ വികാസം, കൗമാരക്കാരുടെ മാനസികാരോഗ്യം, നൈപുണി വികസനം എന്നീ ലക്ഷ്യത്തോടെ പ്രഗത്ഭരായ പരിശീലകരുടെ ക്ലാസ്സുകൾ, ചർച്ചകൾ, ക്വിസ് മത്സരങ്ങൾ, പ്രസംഗ പരിശീലനക്കളരികൾ എന്നിവ നടത്തി വരുന്നു.

സ്കൗട്ട്, ഗൈഡ്

2019-ൽ ആദ്യ ബാച്ച് 16 കുട്ടികളുമായി ആരംഭിച്ചു. സ്കൗട്ട് മാസ്റ്റർ ആയി ശ്രീ. ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ഗ്ലാഡിസ് പി.പോൾ എന്നിവർ തങ്ങളുടെ മഹത്തായ സേവനം നൽകി വരുന്നു. ഒരു ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിക്ക് അനുയോജ്യമായ വിധത്തിൽ അറിവും മനോഭാവവും നൈപുണിയും മൂല്യങ്ങളും ആർജിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന വിധത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

പ്രവർത്തനങ്ങൾ
  1. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
  2. റോഡ് പ്രവർത്തനങ്ങൾ
  3. പച്ചക്കറിത്തോട്ട നിർമ്മാണം
  4. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ
  5. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ
  6. പ്ലാസ്റ്റിക് രഹിത ഭവനം
  7. രക്ത ദാനം
  8. മാസ്ക് നിർമ്മാണം
  9. സഹവാസ ക്യാമ്പ്
  10. ദിനാചരണങ്ങൾ

അഡ്‌മിഷൻ ആൻഡ് അക്കാഡമിക്  വിവരങ്ങൾ

ക്ലാസ്സ് വർഷം കുട്ടികളുടെ എണ്ണം റിസൾട്ട്
സയൻസ്

കോമേഴ്‌സ്

2014 - 16 96 സയൻസ് - 72%

കോമേഴ്‌സ് - 68%

സയൻസ്

കോമേഴ്‌സ്

2015 - 17 100 സയൻസ് - 99%

കോമേഴ്‌സ് - 100%

സയൻസ്

കോമേഴ്‌സ്

2016 - 18 132 സയൻസ് - 97%

കോമേഴ്‌സ് - 99%

സയൻസ്

കോമേഴ്‌സ്

2017 - 19 129 സയൻസ് - 95%

കോമേഴ്‌സ് - 96%

സയൻസ്

കോമേഴ്‌സ്

2018 - 20 123 സയൻസ് - 98.5%

കോമേഴ്‌സ് - 97.5%

സയൻസ്

കോമേഴ്‌സ്

2019 - 21 120 സയൻസ് - 98.5%

കോമേഴ്‌സ് - 97.5%

സയൻസ്

കോമേഴ്‌സ്

2020 - 22 117 സയൻസ് - 100%

കോമേഴ്‌സ് - 95%