സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/മതിൽ കെട്ടിനുള്ളിൽ ഒരു മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മതിൽ കെട്ടിനുള്ളിൽ ഒരു മാവ്

ഒരിടത്ത് അപ്പു എന്ന ഒരു കർഷകൻ ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ വീട്ടിൽ നെൽ പാടം പല തരത്തിലുള്ള ഫലങ്ങൾ പച്ചക്കറികൾ... എന്നിവ ഉണ്ടായിരുന്നു. കർഷകശ്രീ പുരസ്‌കാരം അപ്പുവിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന് പപ്പു എന്ന അനിയൻ ഉണ്ടായിരുന്നു.പപ്പു പട്ടണത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. പപ്പു ഒരു ദിവസം ഗ്രാമത്തിൽ തന്റെ ചേട്ടനെ കാണാൻ പോയി. അപ്പുവിന്റെ കൃഷിയിടം കണ്ട് പപ്പു അത്ഭുതപെട്ടു. പപ്പുവിനെ കണ്ട് അപ്പു പറഞ്ഞു : ' ഇത് ആര് പപ്പുവോ നിന്നെ ഇങ്ങോട്ടോന്നും കാണാറിലല്ലോ'. അപ്പോൾ പപ്പു പറഞ്ഞു : ' ചേട്ടനെ കണ്ടിട്ട് ഓർത്തിരിനാളായില്ലേ അതാ.. '. ഊണ് ഒക്കെ കഴിഞ്ഞ് ഇറങ്ങാറായപ്പോൾ പപ്പു പറഞ്ഞു ' ചേട്ടാ എനിക്ക് എന്തെങ്കിലും ഒരു തൈ തരുമോ വീട്ടിൽ നടാൻ ആ ' അപ്പു ഒരു മാവിന്റെ തൈ കൊടുത്തു എന്നിട്ട് പറഞ്ഞു : ' ഇതിന് വെള്ളവും വളവും ഒക്കെ കൊടുക്കണം ' പപ്പു പട്ടണത്തിലേക്ക് തിരിച്ചു പോയി. വീട്ടിൽ ചെന്ന് അവൻ ജോലികാരനോട് പറഞ്ഞു : ' ഈ തൈ നല്ല സ്ഥലം നോക്കി നടണം എന്ന് ' കുറേ നാൾ കഴിഞ്ഞപ്പോൾ മാവ് വലുതായി അപ്പോൾ പപ്പു ചിന്തിച്ചു ' ഈ മാവ് പൂകാറായി ഇത് ആരെങ്കിലും എന്തെങ്കിലും ചെയ്താലോ' എന്ന് വച്ച് മാവിന്റെ അത്രയും ഉള്ള ഒരു മതിൽ പണിതു. കുറച്ചു നാൾ കൂടി കഴിഞ്ഞപ്പോൾ മാവ് കുറച്ചു വലുതാവുകയും പൂക്കുകയും ചെയ്തു. അപ്പോൾ വീണ്ടും പപ്പു ചിന്തിച്ചു ' ഇനി ഇത് ആരെങ്കിലും മോഷ്ടിച്ചാലോ എന്ന് വച്ച് വീണ്ടും അത്രയും വലിയ മതിൽ പണിയുകയും അതിനോടൊപ്പം മേൽകൂരയും വച്ചു. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞ് വന്നു നോക്കിയപ്പോൾ മാവിന്റെ പൂവെലാം കൊഴിഞ്ഞു പോയി. ഇത് കണ്ട പപ്പു ഉടനെ തന്നെ ചേട്ടനെ പട്ടണത്തിലേക്ക് വിളിച്ചു.അപ്പു പട്ടണത്തിൽ വന്നു. എന്നിട്ട് അപ്പു ചോദിച്ചു : ' എന്തിനാ നീ എന്നെ വിളിച്ചു വരുത്തിയത് '. പപ്പു പറഞ്ഞു :' ചേട്ടൻ എന്നെ ചതിച്ചു ഞാൻ കാശുണ്ടാകാതിരിക്കാൻ ചേട്ടൻ എനിക്ക് തന്ന മാവ് കൊഴിഞ്ഞു പോയി '. അപ്പു പറഞ്ഞു :' മാവിനെ ഒരിക്കലും മതിലിനകത്ത് ഇട്ട് വളർത്താൻ പറ്റില്ല എന്നാൽ നീ അതിന്റെ സ്വാതന്ത്ര്യവും വെളിച്ചവും കളഞ്ഞു അതുകൊണ്ടാണ് അത് കൊഴിഞ്ഞു പോയത്. ' ഇത് പറഞ്ഞു അപ്പു പോയി. അപ്പു പറഞ്ഞാ കാര്യങ്ങൾ ആലോചിച്ചു പപ്പു വിഷമിതനായി. ഇപ്പോൾ കൂട്ടുകാർക്ക് മനസിലായല്ലോ വെള്ളവും വെളിച്ചവും ഇല്ലാതെ മരങ്ങൾക്ക് വളരാൻ കഴിയില്ല എന്ന്.....

അമൃത. ബി
7 C സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ