സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/അനുവും മനുവും

Schoolwiki സംരംഭത്തിൽ നിന്ന്
അനുവും മനുവും


അനുമുയലും മനുഎലിയും ചങ്ങാതിമാരായിരുന്നു.അനു കുണ്ടമൻ കാട്ടിലെ ആൽമരത്തിൻെറ ചുവട്ടിലും കുറെ അകലെയായി പുൽകുന്നിലാണ് മനു താമസിച്ചിരുന്നത്.എല്ലാദിവസവും അവ൪ തേന്മാവിൻ ചുവട്ടിൽ കണ്ടുമുട്ടാറുണ്ടായിരുന്നു.പതിവുപോലെ മനു അനുവിനെ കാത്ത് നിന്നു പക്ഷേ അനുവിനെ കണ്ടില്ല. മനുവിനു വളരെ സങ്കടമായി. മനു സങ്കട പെട്ടിരിക്കുന്നത് കു‍ഞ്ഞനണ്ണാൻ കണ്ടു. കു‍ഞ്ഞനണ്ണാൻ മനുവിനോട് കാര്യം ചോദിച്ചു തൻെറ കൂട്ടുകാരന് എന്ത് പറ്റിയെന്ന് അറിയില്ല അവൻ ഇത്രയും നേരമായിട്ട് ഇവിടെ എത്തിയില്ലയെന്നു മനു പറഞ്ഞു. കു‍ഞ്ഞനണ്ണാൻ പറഞ്ഞു നമുക്ക് അവൻെറ വീട്ടിൽ പോകാമെന്നു അങ്ങനെ അവ൪ രണ്ടു പേരും അനുവിൻെറ വീട്ടിൽ പോയി പനിച്ച് വിറച്ച് കിടക്കുന്ന അനുവിനെ കണ്ടപ്പോള് സങ്കടം വന്നു. അവന് അവ൪ പ്രഥമ ശുശ്രഷകള് നൽകിയതിനു ശേഷം, പരിസരം കണ്ടപ്പോള് അവ൪ ഞെട്ടിപോയി ചപ്പ് ചവറുകള് വലിച്ചെറിഞ്ഞു കിടക്കുന്നു, നദി തീരങ്ങള് മലിനപെട്ട് കിടക്കുന്നു ,ജീവികള് ചത്ത് ചീഞ്ഞ് വാടയും പുഴുക്കളും വരുന്നു .ഇത് കണ്ടപ്പോള് അനുവിൻെറ അസുഖത്തിൻെറ കാരണം കുഞ്ഞനണ്ണാനും മനു എലിക്കും മനസിലായി.അവ൪ രണ്ടു പേരും കൂടെ വീടും പരിസരവും വൃത്തിയാക്കി.അനുവിൻെറ അസുഖവും പമ്പകടന്നു.പിന്നീട് അവ൪ മൂന്നുപേരും പരിസരവും ശരീരവും വൃത്തിയായി സൂക്ഷിച്ച് സന്തോഷത്തോടെ ജീവിച്ചു.

സാന്ദ്രമേരി പി ബി
2 B സെൻറ് തെരേസാസ് കോൺവെൻറ് എൽ പി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ