സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പുത്തൻ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
പുത്തൻ കേരളം


കൈകള് ഉപയോഗിച്ച് നാം നിരവധി കാര്യങ്ങള് ചെയ്യാറുണ്ട്. ഇങ്ങനെ തന്നെ നാം അറിയാതെ തന്നെ നിരവധി മാലിന്യങ്ങളും രോഗാണുക്കളും നമ്മുടെ കൈയിൽ പുരളുന്നു.അതുകൊണ്ടു തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായികഴുകിയാൽ മാത്രമേ കൈകള് വൃത്തിയാവുകയുളളൂ.വ്യക്തി ശുചിത്വമുള്ളവരായാൽ മാത്രമേ ശുചിത്വമുള്ള സമൂഹമുണ്ടാകൂ.മനസും ശരീരവും പരിസരവും ഒരുപോലെ സുക്ഷിച്ചാൽ മാത്രമേ ആരോഗ്യമുള്ള തലമുറയുണ്ടാകൂ.ദിവസവും രണ്ടു നേരം കുളിക്കുക വൃത്തിയുളള വസ്ത്രങ്ങള് ധരിക്കുക.ഇതൊക്കെവ്യക്തി ശുചിത്വത്തിൻെറ ഭാഗങ്ങളാണ്.വീടും പരിസരവും അടിച്ചുവോരി വൃത്തിയാക്കുക പ്ലാസ് ററിക്കുകള് വലിച്ചെറിയാതിരിക്കുക മലിനജലം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക.ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് പുതിയൊരു കേരളത്തെ വാ൪ത്തെടുക്കാം.

അബിജിത് ജെ എസ്
3 A സെൻറ് തെരസാസ് കോൺവെൻറ് എൽ പി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം