സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ ഗ്രാമത്തിൽ വിളങ്ങി നിൽക്കുന്ന സെന്റ് തെരേസാസ് ബി.സി.എച്ച്‌.എസ്‌.എസ്‌.ചെങ്ങരൂർ,നമ്മുടെ നാടിന് നന്മയുടെ പടവുകൾ സമ്മാനിക്കുന്നു.സ്ത്രീ വിദ്യാഭ്യാസം മുൻനിർത്തി ആരംഭിച്ച ഈ കലാലയം കലാകായിക രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ തന്നെ തിളങ്ങിനിൽക്കുന്നു.

ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്‌മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം, സ്കൂൾ ബസ് ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ്‌ മുറികളും hi-tech ആണ്.

4 സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി ദിവസേന സർവീസ് നടത്തിവരുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഊണു മുറി ഉണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ കിണറുകൾ ഉണ്ട്. അവ വൃത്തിയായി പരിപാലിക്കുന്നു. കൂടാതെ ഒരു മഴ വെള്ള സംഭരണിയും ഉണ്ട്. ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.

ലൈബ്രറി, ക്ലാസ് ലൈബ്രറി

കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.മലയാളം,ഇംഗ്ലീഷ്‌,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്.കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു.ഹൈസ്കൂൾ ശ്രീമതി ഡെയ്സി കെസിയുടെ മേൽനോട്ടത്തിൽ ലൈബ്രറി ഉപാധിയായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്

  • മ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ലിറ്റിൽ കൈറ്റസി നേതൃത്വം ശ്രമതി ജിൻസി ജോസഫ്, ശ്രമതി ജിലു മെറിൻ ഫിലിപ്പ് ഉം SITC ആയി ശ്രമതീ ജിലു മെറിൻ ഫിലിപ്പ് Joint SITC ആയി ശ്രമതീ സുധ ചാക്കോയും അവരുടെ കർത്തവ്യം നിർവഹിക്കൂന്നൂ.
  • സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രധാന ലക്ഷ്യം വിദ്യാർത്ഥിനികളെ മെച്ചപ്പെട്ട ചിന്തകരാക്കൂകയൂം, സർഗ്ഗാത്മകവൂം ആത്മവിശ്വാസമൂളളവരൂമാക്കി മാറ്റൂകയെന്നതൂമാ‍‍ണ് അത് ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനൂം വിദ്യാർത്ഥിനികളെ സഹായിക്കൂകയൂം ചെയ്യൂന്നൂ.
  • രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..

ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ  പ്രഖ്യാപനം

പൊതുവിദ്യാഭാസ സംരക്ഷണയാഞനത്തിന്റെ  ഭാഗമായി നടപ്പിലാക്കിയ ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് 2020 ഒക്ടോബർ 12 തിങ്കളാഴ്ച പകൽ 11 മണിക്ക് ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. അതിനെ തുടർന്ന് സ്കൂൾതല ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് നടത്തി. രക്ഷകർത്തൃ പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ പങ്കെടുത്തു.PTAപ്രസിഡന്റ്‌ ശ്രീ. റെജി കുമാർ സ്കൂൾതല പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രെസ് Sr. ലീമ റോസ് SIC സ്വാഗതം ചെയ്തു. യോഗത്തിലുടനീളം കോവിഡ്- 19 പ്രോട്ടോകോൾ പാലിക്കുകയുണ്ടായി.