സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഊട്ടിയുറപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.ഉപന്യാസ രചന മത്സരം ,പോസ്റ്റർ രചന മത്സരം,green ഫാഷൻ show തുടങ്ങിയവ സംഘടിപ്പിക്കുകയും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിദ്യാർത്ഥിനികൾ വീടുകളിലും സ്കൂളുകളിലും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. പരിസ്ഥിതിദിനം,വിദ്യാർത്ഥിനികൾ സ്കൂൾ വളപ്പിൽ മരതൈ നട്ടു കൊണ്ട് ആചരിച്ചു.ഉപന്യാസ മത്സരവും പോസ്റ്റർ രചനയും നടത്തി. സ്കൂൾ പരിസരത്ത് വൃക്ഷ തൈകളും ചെടികളും നട്ടു പരിപാലിച്ചു വരുന്നു