സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ്ബ്

2021-2022 അധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ തന്നെ വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കപ്പെട്ടു.ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ-19 'വായനദിനം ' ആചരിച്ചു.കുട്ടികളുടെ വായന,കവിത,ചിത്രരചന,മഹത്വ വചനങ്ങൾ എന്നിവ ഉൾകൊള്ളിച്ചുകൊണ്ടുള്ള വീഡിയോ എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പിലും നൽകി.വായനാദിന പ്രശ്നോത്തരിയും  സഘടിപ്പിച്ചു.പിന്നീടുള്ള മാസങ്ങളിൽ ഓൺലൈനിലൂടെ കവിതാലാപനം,നാടൻപ്പാട്ട്,പ്രസംഗം,കഥ,കവിത,ഉപന്യാസ രചന തുടങ്ങിയവ സംഘടിപ്പിച്ചു