സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലം

മൂന്നാം ക്ലാസ്സിലെ ലീഡറായിരുന്നു അലീന. അലീനയുടെ കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷിക്കാൻ അവർ ക്ലാസ്സ് ടീച്ചറുടെ അനുവാദം ചോദിച്ചു.. ടീച്ചർ അനുവാദം കൊടുത്തതിനോടൊപ്പം ക്ലാസ്സ് വൃത്തികേടായാൽ വൃത്തിയാക്കണമെന്നും പറഞ്ഞു.

മിഠായി നൽകിയും വർണ്ണക്കടലാസുകൾ വാരിവിതറിയും അവരെല്ലാവരും പിറന്നാൾ നന്നായി ആഘോഷിച്ചു. പക്ഷെ, ക്ലാസ്സ് മുറി വൃത്തികേടായത് ആരും ശ്രദ്ധിച്ചുമില്ല, വൃത്തിയാക്കിയതുമില്ല.. കുട്ടികളെല്ലാവരും ഗ്രൗണ്ടിൽ കളിക്കാൻ പോയപ്പോൾ ടീച്ചർ ക്ലാസ്സിൽ വന്നു. ക്ലാസ്സ് മുറി ആകെ വൃത്തികേടായി കിടക്കുന്നത് ടീച്ചർ കണ്ടു. കളി കഴിഞ്ഞ് ക്ലാസ്സിൽ വന്ന കുട്ടികളോട് ടീച്ചർ ചോദിച്ചു:" ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തന്നിട്ടില്ലേ?"

എല്ലാവരും" ഉണ്ട്" എന്ന് ഒരുമിച്ച് മറുപടി പറഞ്ഞു." എങ്കിൽ നിങ്ങൾ ഇപ്പോൾ അറിവ് നേടാനിരിക്കുന്ന ക്ലാസ്സ് മുറിയിൽ വൃത്തിയുണ്ടോ?" ടീച്ചർ ചോദിച്ചു. ഉടനെ കുട്ടികൾ എല്ലാവരും ചുറ്റും നോക്കിയപ്പോൾ ആകെ വൃത്തികേടായി കിടക്കുന്ന ക്ലാസ്സ് മുറിയാണ് കണ്ടത്. കുട്ടികൾക്ക് അപ്പോൾ അവരുടെ തെറ്റ് മനസ്സിലായി. ഉടനെ തന്നെ അലീനയും, കൂട്ടുകാരും ചേർന്ന് ക്ലാസ്സ് മുറി ശുചിയാക്കി..

അങ്ങനെ നമ്മൾ എവിടെയായിരിക്കുന്നുവോ, അത് വീട്ടിലോ, സ്കൂളിലോ, പൊതു സമൂഹത്തിലോ ആകട്ടെ, അവിടെ ശുചിത്വം പാലിക്കണമെന്ന പാഠം ആ കുഞ്ഞുകുരുന്നുകൾക്ക് ബോധ്യപ്പെട്ടു.

അക്ഷര അരുൺ
2A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ