സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/അക്ഷരവൃക്ഷം/സമർപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്
സമർപ്പണം

"ക്ലാരയ മോളെ ക്ലാരേ...."മേരിയമ്മ തിടുക്കത്തിൽ മരുമകളെ വിളിക്കുകയാണ് "എന്താ അമ്മേ ...ദാ വരണു ...."ക്ലാര അടുക്കളയിൽ നിന്നും മേരി അമ്മയുടെ അടുത്തേക്ക് കുതിച്ചു .പിന്നാലെ അനുവുമുണ്ട് കോവിഡ് 19 പശ്ചാത്തലത്തിൽ കോളേജുകൾ അടച്ചു .അതുകൊണ്ട് അവളുമുണ്ട് വീട്ടിൽ. പൊന്നാങ്ങള രണ്ടു വർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ നിന്ന് മടങ്ങിയെത്തുന്ന സന്തോഷത്തിലാണ് അനു. അവളോടൊപ്പം ചെത്തിമറ്റത്ത് കുടുംബം മുഴുവനും. വീട്ടുമുറ്റത്ത് ഒരു ടാക്സി കാറ്‍ വന്നു നിന്നു . മേരി അമ്മയും ക്ലാരയും അനുവും ഓടിച്ചെന്നു .മേരി അമ്മ മകനെ കെട്ടിപ്പിടിച്ചു ."എന്താ അമ്മേ .....ഞാൻ പറഞ്ഞതൊക്കെ മറന്നോ?” അനുവിനെ ശബ്ദത്തിൽ നേരിയ പരിഭവം.” ഉം...എന്ത് ?"

"അമ്മയ്ക്ക് അറിയില്ലേ ഫ്രാൻസിൽ കോവിഡാണെന്ന്?" "അത് അവിടെ ഉള്ളവർക്ക് അല്ലേ ....എന്റെ മോന് അതൊന്നുമില്ല" ഇച്ചായന് യാത്രയൊക്കെ സുഖമായിരുന്നോ?.." " സുഖമായിരുന്നു ക്ലാരേ ""വല്ലതും കഴിച്ചോ ?..."

"ആ വരുന്ന വഴിക്ക് ഒരു ഹോട്ടലിൽ കയറി "

"ചേട്ടായി... ഹെൽത്തുകാരെവിളിച്ചു പറഞ്ഞായിരുന്നോ? " അനു ഇടയ്ക്ക് ചോദിച്ചു .

"ഓ.... എന്തിന് ,ആകെ 30 ദിവസമേ ഉള്ളൂ ....അതിൽ 14 ദിവസം വീട്ടിൽ ഇരിക്കേണ്ടി വരും എനിക്കാണെങ്കിൽ കൂട്ടുകാരുടെ വീട്ടിൽ പോകണം.. .നിങ്ങളെ കൂട്ടി പുറത്തു പോകണം.... വിളിച്ചു പറഞ്ഞാൽ ഒന്നും നടക്കില്ല "ചേട്ടായി ഇതെന്നതാ പറയുന്നേ " നീ ഒന്നും മിണ്ടാതിരിക്കടീ ...." വാ മോനെ വന്നു വല്ലതും കഴിക്ക്".

ഒരു ദിവസം കടന്നു പോയി .രാവിലെ തന്നെ ബിനോയി വിളിച്ചു. അവർ ഉറ്റ സുഹൃത്തുക്കളാണ് "ഹലോ.... എടാ ജോസഫേ ,നീ ഇന്ന് കുപ്പിയുമായി വരാന്ന് പറഞ്ഞിട്ട് എന്താടാ വൈകുന്നേ? ബിജുവും ജോണുമെല്ലാം വീട്ടിലുണ്ട്. "എടാ ഞാൻ ഇറങ്ങാൻ തുടങ്ങുകയാണ് ഉടനെ എത്തും ....നീ ഫോൺ വെച്ചോ" "എന്നാ ഒക്കെ"

ജോസഫ് അമ്മച്ചിയെ വിളിച്ചു." അമ്മേ.....ഞാൻ ബിനോയീടെ വീട്ടിൽ ഒന്ന് പോയിട്ട് വരാം.."

മകൻറെ കയ്യിലേ കവർ കണ്ടതും മേരി അമ്മയ്ക്ക് കാര്യം പിടികിട്ടി .അവർ മകനെ ഒരു പുഞ്ചിരിയോടെ യാത്രയാക്കി .

റോഡിലേക്ക് കാറുമെടുത്ത് ഇറങ്ങി . ആദ്യ ജംഗ്ഷനിൽ എത്തിയതും ജോസഫ് ഞെട്ടി !പോലീസ് വഴിതടഞ്ഞു.

"എങ്ങോട്ടാ "

എന്നുള്ള അവരുടെ ചോദ്യത്തിന് മുൻപിൽ ജോസഫ് പകച്ചുനിന്നു. ലോക്ക് ഡൗൺ ആരംഭിച്ച വിവരം അയാൾ അറിഞ്ഞിരുന്നു .അയാൾ വീട്ടിലേക്ക് മടങ്ങി . അടുത്ത പ്രഭാതം മുതൽ ജോസഫിന് കലശലായ ചുമയും പനിയും ആരംഭിച്ചു .അനു ചേട്ടായിയുടെ അവസ്ഥ കണ്ട് ശരിക്കും പേടിച്ചു .അവൾ ഫോൺ എടുത്തു. നിമിഷങ്ങൾക്കകം ആരോഗ്യപ്രവർത്തകർ വീട്ടുവാതിൽക്കൽ അവരുടെ സാന്നിധ്യം അറിയിച്ചു.

ആംബുലൻസ് ശബ്ദം മുഴങ്ങി . ജോസഫിനെ അവർ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തെ നിരീക്ഷണത്തിൽ ആക്കി .ജോസഫിനും കുടുംബത്തിനും ടാക്സിക്കാരനും രോഗം സ്ഥിരീകരിച്ചു. ആഴ്ചകൾക്ക് ശേഷം മേരിയമ്മ ഒഴികെയുള്ളവർ രോഗമുക്തി നേടി. മേരിയമ്മ ഇപ്പോഴും ഐസിയുവിൽ തന്നെയാണ്. വീട്ടിലെത്തിയ ജോസഫ് എയർപോർട്ടിൽ വന്നത് മുതലുള്ള കാര്യങ്ങൾ ചിന്തിച്ചിരുന്നു. അയാളുടെ ഹൃദയം കുറ്റബോധത്താൽ ഉലഞ്ഞു. "അനു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ..... "അയാൾ ആത്മഗതം ചെയ്തു. ചികിത്സ നാളുകൾ അയാളോർത്തു .എത്ര ഭയാനകമായിരുന്നു തന്റെ അവസ്ഥ. തന്നെ പരിചരിച്ച ഒരു നഴ്സിനും... കോവിഡ് ബാധിച്ചിരുന്നു....... അവർക്ക് ഒരു കൊച്ചു കുട്ടിയും ഉണ്ട് .......ഒരു കുടുംബമുണ്ട്...... പോലീസിൻറെ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് എൻറെ കൂട്ടുകാരും അവരുടെ കുടുംബങ്ങളും രക്ഷപ്പെട്ടത്. പോലീസിന്റെയും ആരോഗ്യ പ്രവർത്തകരെയും സമർപ്പണവും സേവനവും വിസ്മരിക്കാനാവില്ല. അയാൾ പ്രാർത്ഥിച്ചു" നല്ല ദൈവമേ ,ഈ ലോകത്തിൽ നിന്ന് ഈ രോഗത്തെ തുടച്ചു മാറ്റണമെ ..അമ്മയുടെ രോഗവും മാറ്റണമേ..." ജനലഴികളിലൂടെ അയാൾ വിജനമായ നഗരത്തെ ഉറ്റുനോക്കി.കോവിഡ് 19 ബോധവൽക്കരണ അറിയിപ്പ് അതുവഴി കടന്നുപോയി. അറിയിപ്പിലെ മൂന്ന് വാക്കുകൾ ഇങ്ങനെയായിരുന്നു....“BREAK THE CHAIN.....”

നിയ സിബി
8 F എസ് റ്റി എച്ച് എസ് എസ് ഇരട്ടയാർ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ