സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യരും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യരും

എന്താണ് പരിസ്ഥിതി,, ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും ചേർന്നതാണ് പരിസ്ഥിതി. ജീവനുള്ള എല്ലാ വസ്തുകളും ജീവീയ ഘടകങ്ങളിൽ പെടുന്നു. അന്തരീക്ഷം വായു കാലാവസ്ഥ എന്നിവയെല്ലാം അജീവീയ ഘടകങ്ങളിലും പെടുന്നു. ജീവീയ ഘടകങ്ങൾ നിലനിൽക്കുന്നത് ജൈവ മണ്ഡലത്തിൽ ആണ് . ജീവമണ്ഡലത്തിലെ ജീവനുള്ളവയും ജീവനില്ലാത്ത വയും ചേർന്നാണ് പരിസ്ഥിതി രൂപപെടുന്നത് . ജീവ ജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപിനാധാരം നാം കാരണം പരിസ്ഥിതി ദിനം പ്രതി നശിച്ചു കൊണ്ടിരിക്കുകയാണ് . പാടങ്ങൾ നികത്തിയും കുളങ്ങളിലും തോടുകളിലും മണ്ണിട്ട് മൂടി. വനങ്ങൾ വെട്ടി നശിപ്പിച്ചും പരിസ്ഥിതി നാം നശിപ്പിച്ചു. വാഹനങ്ങൾളിൽ നിന്നും വ്യവസായശലകളിൽ നിന്നും പുറത്തു വരുന്ന പുക അന്തരീക്ഷവായു മലിനമാക്കി. എന്തിനേറെ പറയുന്നു നാം കഴിക്കുന്ന പച്ചക്കറികൾ പോലും വിഷമാണ്. പടുകൂറ്റൻ കെട്ടിടങ്ങൾ കെട്ടി പൊക്കി അവിടെയുള്ള മലിന ജലം ജലാശയങ്ങളിൽ ഒഴുക്കി. അങ്ങനെ പല രീതിയിൽ പരിസ്ഥിതി നാം നശിപ്പിച്ചു. മനുഷ്യർ രോഗങ്ങൾക്ക് അടിമകൾ ആയി. പണ്ടൊക്കെ എല്ലായിടത്തും കൃഷികൾ ഉണ്ടായിരുന്നു അരുവികളിൽ നിന്നും കുടിക്കാൻ വെള്ളം എടുത്തിരുന്നു. പച്ച പിടിച്ചു നിന്ന പ്രകൃതി. വാഹനങ്ങൾ കുറവ് . ആശുപത്രിയിൽ രോഗികൾ കുറവ് . വീടിന് പുറത്തു പോകുന്നവർ അകത്തു കയറുമ്പോൾ കൈയും കാലും മുഖവും കഴുകുമായിരുന്നു. ആധുനിക സൗകര്യം കൂടിയതോടെ മനുഷ്യൻ നിത്യ രോഗികൾ ആയി. പണ്ടത്തെ ആ കാലം നമ്മെ ഓർമ്മിപ്പിക്കാൻ കണ്ണ് കൊണ്ട് പോലും കാണാൻ കഴിയാത്ത കൊറോണ വൈറസ് വേണ്ടി വന്നു. എല്ലാം നേടി എന്ന് അഹങ്കരിച്ചു നടന്ന മനുഷ്യൻ ഇന്ന് വീടുകളിൽ ഒതുങ്ങി. യാത്രകൾ കുറഞ്ഞു വാഹനങ്ങളുടെ പരക്കം പാച്ചിൽ കുറഞ്ഞു. അതോടെ വായു മലിനീകരണം കുറഞ്ഞു ചെറിയ രീതിയിൽ ആയാലും കൃഷി തുടങ്ങി. രോഗികൾ കുറഞ്ഞു ആശുപത്രിയിൽ പോകുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു. വാഹന അപകടങ്ങൾ ഇല്ലാതെ ആയി. ഫാക്ടറികൾ പൂട്ടി അതോടെ നദികളിലും പുഴകളിലും മലിന ജലം ഒഴുകുന്നതു കുറഞ്ഞു. അന്തരീക്ഷ താപനില കുറഞ്ഞു. വീടിന് പുറത്തു പോകുന്നവർ കൈയും കാലും വൃത്തിയാക്കിയിട്ട് വീടുകളിൽ കയറാൻ ശീലിച്ചു. ചുരുക്കി പറഞ്ഞാൽ മനുഷ്യൻ വീണ്ടും പഴയ കാലത്തിലേക്ക് തിരിഞ്ഞു നോക്കി. അതിനൊക്കെ കാരണം നാം ഇപ്പോൾ നേരിടേണ്ടി വന്ന ഈ കൊറോണ വൈറസ് ആണ് . ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് മനുഷ്യൻ തന്നെയാണ് പരിസ്ഥിതിക്ക് ഭീഷണി. ആരോഗ്യം ഉള്ള മനുഷ്യൻ നില നിൽക്കണമെങ്കിൽ നല്ലൊരു പരിസ്ഥിതി ആവശ്യമാണ് . അതു കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിൽ നമുക്കും പങ്കുചേരാം......

ഷിൻസി എസ് എസ്
6 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം