സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സിന് നിലനിൽക്കാനാകൂ. കേരളീയരായ നാം ഒരു കാലത്ത് പിൻതുടർന്നിരുന്ന ഭക്ഷണ രീതികൾ അല്ല ഇന്ന് പിൻതുടരുന്നത്. ഫാസ്റ്റ് ഫുഡിൻ്റെ അമിത ഉപയോഗവും വ്യായാമക്കുറവും പൊണ്ണത്തടി കൂടുന്നതിന് കാരണമാകുന്നു. പാശ്ചാത്യ നാടുകളിൽ നിന്നും നാം അവരുടെ വസ്ത്രവും സംസ്കാരവും ഉൾകൊണ്ട പോലെ ആഹാരവും ഉൾകൊണ്ടു. ആവിയിൽ വേകിച്ച ഭക്ഷണം കഴിച്ചിരുന്ന നമ്മൾ ഇന്ന് കഴിക്കുന്നത് ബർഗ്ഗറും പിസ്സയും ഒക്കെയാണ്. ഇന്നത്തെ പല വീടുകളിലും ഭക്ഷണം ഉണ്ടാക്കാറില്ല,ഒരു ഫോൺ കോളിനോ മെസ്സേജിനോ അപ്പുറം ഭക്ഷണവുമായി നമ്മുടെ വീട്ടുമുറ്റത്ത് എത്താൻ ഊബർ ഈറ്റ്സ് പോലുള്ള സംരംഭങ്ങളുണ്ട്. ഇത്തരം സംരംഭങ്ങൾ മനുഷ്യരെ മടിയന്മാരാക്കുകയും അതിലുപരി രോഗികളാക്കുകയും ചെയ്യുന്നു.

ഇനിയും വൈകിയിട്ടില്ല നമുക്ക് നമ്മുടെ സംസ്കാരത്തിലേക്ക് മടങ്ങി പോകാം. ഈ ലോക്ഡൗൺ കാലത്ത് ഹോട്ടലുകൾ അടഞ്ഞപ്പോൾ മനുഷ്യർ പ്രകൃതിയിലേക്ക് തിരിഞ്ഞു. ചക്കയും, മാവും, ഇലക്കറികളും ഒക്കെയായി മാറി നമ്മുടെ ഭക്ഷണം. നമുക്ക് പ്രകൃതിയിലേക്ക് തിരിയാം, നമ്മുടെ തൊടികളിൽ വിളയുന്ന ചീരയും, വെണ്ടയും ഉൾപ്പെടുത്തിയുള്ള ഭക്ഷണ രീതി പിൻതുടരാം. നാടിനും, വീടിനും യോജിച്ച ഭക്ഷണ രീതിയിലൂടെ നമുക്ക് ആരോഗ്യവാന്മാരാകാം. ആരോഗ്യമുള്ള ഒരു ജനതയ്ക്കെ ആരോഗ്യമുള്ള ഒരു സമൂഹം രൂപപ്പെടുത്താൻ സാധിക്കുകയുള്ളു. പ്രകൃതിയിലേക്ക് തിരിയാം ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കാം.



അന്ന ബി
V A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം