സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ കോവി ഡ് - 19.... കൊറോണ വൈറസ് ....

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 കൊറോണ വൈറസ്

വിമാനം വഴിയോ നീ എത്തീ കൊറോണേ,
സമൂഹത്തിൽ നാശം വിതച്ചൂ
ജനങ്ങളെ ഭീതിയിലാഴ്ത്തി
മരിച്ചു മരിച്ചു വീഴുന്നൂ മനുഷ്യർ
ജനം വീട്ടിലടച്ചിരുപ്പായി
ആഹാരമില്ല, ജലമില്ല ,പണിയില്ല ,പണവുമില്ല
വാഹനങ്ങളൊന്നുമില്ല:
കിട്ടാനില്ല മരുന്നുകളേറെയും
കൂടെ കളിക്കാൻ കൂട്ടുകാരുമില്ല
നരക ജീവിതത്തിലായ് പ്രവാസി സമൂഹം
കഷ്ടപ്പെടുന്നു ജനതയെ വീണ്ടെടുക്കുവാൻ ഭരണകൂടമൊറ്റക്കെട്ടായ്
കഷ്ടപ്പെടുന്നു ആരോഗ്യ പാലകരും , നിയമപാലകരും ഉറക്കം പോലുമില്ലാതെ
പൊരുതാം നമുക്കു മീ മഹാമാരിക്കെതിരായി
അനുസരിക്കാം സർക്കാർ തൻ നിർദ്ദേശങ്ങൾ .
 




ആദിത്യൻ എസ് എസ്
6 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത