സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാനേജ്‌മെന്റ്‌

സി.ടി.സി. സന്യാസ സഭയുടെ കീഴിൽ 4 ഹയർ സെക്കന്ററി 8 ഹൈസ്‌ക്കൂളുകളും 1 യു.പി.സ്കൂളുകളും ഉണ്ട്. സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിൽ അമ്പതോളം അധ്യാപകരും 7 അനധ്യാപകരും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു വരുന്നു.സ്കൂളിലെ  വിദ്യാർത്ഥികളുടെ സാഹിത്യവാസന പരിപോഷിപ്പിക്കുന്നതിനും ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിനും ഡിജിറ്റൽ മാഗസിൻ സഹായിച്ചു വരുന്നു.ഡിജിറ്റൽ മാഗസിൻ ഓരോ വർഷവും ആവേശപൂർവമാണ് കുട്ടികൾ സ്വീകരിക്കുന്നത്

ഡിജിറ്റൽ മാഗസിൻ 2021-2022

സ്‌കൂൾ  റേഡിയോ

സ്കൂളിൽ വർഷങ്ങളായി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ പ്രവർത്തിച്ചു വരുന്നു.യു.പി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് റേഡിയോ പ്രവർത്തിക്കുന്നത്.എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഇന്റർവെൽ സമയത്താണ് റേഡിയോയുടെ പ്രവർത്തനം

പച്ചക്കറി കൃഷി

ഒഴിവു സമയങ്ങളിൽ കുട്ടികളുടെ സഹായത്തോടെ സ്‌കൂൾ കോംബൗണ്ടിൽ വിവിധ പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു.അതിൽ നിന്നുണ്ടാകുന്ന വിളവ് സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ഉപയോഗപ്പെടുത്തുന്നു.

ചിത്രങ്ങൾ കാണുക

പൂന്തോട്ടനിർമാണം 

പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ മനോഹരമാക്കുന്ന ഒരു പൂന്തോട്ടം സജ്ജമാക്കിയിരിക്കുന്നു.

കോവിഡ്കാല പ്രവർത്തനങ്ങൾ

കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂൾ തലത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .ദിനാചരണങ്ങളും സ്കൂൾ കലാമേളയും വീട്ടിലിരുന്നും കുട്ടികൾ കൊണ്ടാടി.

ഇവിടെ ക്ലിക്ക് ചെയ്യുക

നേട്ടങ്ങൾ

♥ എല്ലാവർഷവും ആലുവ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.

♥ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും കായികമേളയിലും വിവിധ മത്സരങ്ങളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്.