സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ‍ക്കൂളിൽ 2022-23 അധ്യായന വർഷത്തെ വിവിധ ക്ലബുകളുടെ ഉദ്‍ഘാടനം 24/6/22 ഉച്ചയ്ക്ക് 2.00 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്‍മിസ്ട്രസ് Sr. ഷീബ . പി . പി നിർവഹിക്കകയുണ്ടായി. ശ്രീമതി ആഗ്നസ് ടീച്ചർ എല്ലാ അംഗങ്ങൾക്കും ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സോഷ്യൽ സയൻസ് ക്ലബ് ദേശഭക്തിഗാനം അവതരിപ്പിച്ചു. ക്ലബ് രൂപീകരണത്തിന്റെ ഭാഗമായി ഓരോ ഡിവിഷനിൽ നിന്നും 3 കുട്ടികളെ ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു.

ജൂലൈ 11-ാം തീയതി 2022-23 വർഷത്തെ ലോക ജനസംഖ്യ ദിനം ആചരിച്ചു. ക്വിസ് മത്സരം സംഘടിപ്പിക്കുകയും 1, 2 മത്സരാർത്ഥികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തതു. 2022 ജൂലൈ 21 ന് ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി എച്ച്. എസ്, യു.പി വിഭാഗത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങൾ , പോസ്റ്ററുകൾ , എന്നിവ സ‍‍്ക്കൂൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും മികച്ചവ തെരഞ്ഞെടുത്ത് നോട്ടീസ് ബോർ‍‍ഡിൽ ഇടുകയും ചെയ്തു. കുമാരി ആലിയ ദിനാചരണ സന്ദേശം നൽകി.

2022 ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യു.പി , എച്ച്. എസ് വിഭാഗം സാമൂഹ്യശാസ്ത്ര അദ്ധ്യാപകർ ചേർന്ന് പ്രസംഗം, ചിത്രരചന , പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നൽകി . കൂടാതെ യു.പി വിഭാഗം കുട്ടികൾ സഡാക്കോയുടെ കൊക്കുകൾ നിർമ്മിച്ച് സ‍ക്കൂൾ പരിസരത്തെ വൃക്ഷങ്ങളിൽ തൂക്കി. ശ്രീമതി പൗളി ടീച്ചർ അന്നേ ദിവസത്തിന്റെ സന്ദേശം നൽകി. യുദ്ധവിരുദ്ധ മനോഭാവം വളർത്തുന്നതിനുതകുന്ന വീഡിയോ പ്രദരർശനം എല്ലാ ക്ലാസ്സ‍ുകളിലും നടത്തി.

2022 ആഗസ്റ്റ് 9- ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് സഹായകമായ വീഡിയോ പ്രസന്റേഷൻ തയ്യാറാക്കി പ്രദർശിപ്പിച്ചു. ശ്രീമതി ആഗ്നസ് ടീച്ചർ സ്വാതന്ത്ര്യസമരത്തിൽ ക്വിറ്റ് ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി. കുുമാരി അ‍ഞ്ജന സിബി സ്വാതന്ത്ര്യസമരത്തിൽ ക്വിറ്റ് ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

75-ാം സ്വാതന്ത്ര്യ വാർഷികാഘോഷം വിപുലമായി ആഘോഷിച്ചു. ആസാദി കാ അമൃത് മഹേത്സവത്തോടനുബന്ധിച്ച് ക്ലാസ്സ് മുറികളിൽ ത്രിവർണ്ണ കടലാസുകൾ കൊണ്ട് ഫ്ലവർ ബാഡ്ജ് നി‍ർമ്മാണം നടത്തി. ചിത്രരചനാ മത്സരം, കാർട്ട‍ൂൺ, ചാർട്ട് , പോസ്റ്റർ നിർമ്മാണം , ദേശഭക്തിഗാന മത്സരം, മലയാളം, ഹിന്ദി ഭാഷകളിൽ പ്രസംഗ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സ്‍ക്കൂൾ അസംബ്ലിയിൽ സമ്മാനദാനം നടത്തുകയും ചെയ്ത‍ു. യു.പി വിഭാഗം കുട്ടികൾക്ക് സ്വാതന്ത്ര്യസമരസേനാനികളുടെ ഫാൻസി ഡ്രസ്സ് മത്സരം നടത്തുകയും ചെയ്തു. ദേശഭക്തിഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഏറേ ഹൃദ്യമായിരുന്നു. വീടുകളിൽ പതാക ഉയർത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ദേശീയ പതാക സംഘടിപ്പിച്ചുകൊടുക്കുകയും ചെയ്തു.

സോഷ്യൽ സയൻസ് മേളയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഒരു എക്സിബിഷൻ സംഘടിപ്പിക്കുകയും അതിൽ പ്രദർശനത്തിനു കൊണ്ടുവന്ന പുരാവസ്തുക്കൾ ഉപയോഗപ്പെടുത്തി മാതാപിതാക്കളുടെ സമ്മതത്തോടെ സോഷ്യൽ സയൻസ് മ്യൂസിയം രൂപീകരിച്ചു. ഫെബ്രുവരി മാസത്തിൽ കുട്ടികളുടെ ചരിത്ര വസ്തുക്കൾ തിരികെ നൽകുകയും ചെയ്യും.

2022-23 അധ്യയനവർഷത്തെ സ്‍ക്കൂൾ പാർലമെന്റ് ഇലക്ഷൻ ഒക്ടോബർ മാസം 28-ാം തീയതി നടത്തുകയുണ്ടായി. കുട്ടികളെല്ലാവരും അവരുടെ വിലയേറിയ സമ്മദിദാവകാശം രേഖപ്പെടുത്തി സ്‍ക്കൂൾ പാർലമെന്റ് രൂപീകരിച്ചു. 2022 നവംബർ 25ന് ഭരണഘടനാദിനം ആചരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അസംബ്ലിയിൽ കുമാരി ഫൈഹ വായിച്ചു. ഭരണഘടനാ പ്രതിജ്ഞ എടുപ്പിച്ചു.

ഗാന്ധി ജയന്തി ദിനാചരണ റിപ്പോർട്ട്- ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ്, ഹിന്ദി അദ്ധ്യാപകർ ചേർന്ന് പ്രസംഗം, ചിത്രരചന, ഗാന്ധി ക്വിസ് പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപക പ്രതിനിധി ശ്രീമതി. പൗളി ടീച്ചർ ദിനാചരണ സന്ദേശം നല്കി.

നവംബർ 14 ഇന്ത്യയൊട്ടാകെ ശിശുദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി യു. പി വിഭാഗം കുട്ടികളെ റാലിയാക്കി അണിനിരത്തി. ഒരു കുട്ടിയെ ചാച്ചാജിയായി ഒരുക്കി. റാലിക്കൊടുവിൽ മധുര പലഹാരം വിതരണം ചെയ്തു.

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ മലിനമാകുന്ന പെരിയാർ ആശങ്കകളും പ്രത്യാശകളും എന്ന പേരിൽ പ്രോജക്ട് തയ്യാറാക്കി .ഒമ്പതാം തരത്തിലെ കുട്ടികളെയാണ് പ്രോജക്ട് ചെയ്യുന്നതിനായി തിരഞ്ഞെടുത്തത്.പെരിയാറിന്റെ അവസ്ഥ അറിയുന്നതിന് വേണ്ടി പെരിയാർ തീരവാസികളുമായി അഭിമുഖം നടത്തി.പത്രവാർത്തകൾ പരിശോധിച്ച് പെരിയാറിന്റെ അവസ്ഥ ബോധ്യപ്പെടുത്തി.പെരിയാർ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിന്റെയും പി.ടി.എ.യുടേയും സഹകരണത്തോടെ ആലുവ മണപ്പുറത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തുടർന്നുള്ള ആഴ്ചകളിലും ഈ ശുചീകരണ പ്രവർത്തനം തുടരാൻ തീരുമാനിച്ചു. ഈ പ്രോജക്ട് റിപ്പോർട്ട് തുടർ പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾക്കായി ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി . ശ്രീ.പി.രാജീവിന് സമർപ്പിച്ചു.