സെന്റ് ബോണിഫേസ് യൂ പി എസ് പട്ടിത്താനം /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആയിരത്തി തൊള്ളായിരത്തി പതിനാലു ജൂലൈ മാസം പതിനേഴാം തീയതി വേദപാഠശാലയായി തുടക്കമിട്ട ഈ സ്കൂളിൽ ശ്രീ.നാരായണപിള്ള സർ അധ്യാപനത്തോടൊപ്പം മതബോധനവും നടത്തിയ പ്രധാന അധ്യാപകനായിരുന്നു .ആയിരത്തി തൊള്ളായിരത്തി പതിനെട്ടിന് ശേഷമാണു വേദപാഠശാലയായിരുന്ന ഈ സ്ഥാപനം എല്ലാ അർത്ഥത്തിലും വിദ്യാലയമായി മാറിയത്.

                   ഇക്കാലത്തു പീലി സർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ. മത്തായി സർ ആയിരുന്നു പ്രധാന അധ്യാപകൻ .ഇദ്ദേഹത്തിന് ശേഷം ശ്രീ.എം .ജെ ജോസഫ് മാനന്തടത്തിൽ ദീർഘകാലം പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു.തറയിൽ ചാണകം മെഴുകി,ഓലപാകി ,മൺഭിത്തികെട്ടിയ ഒറ്റമുറി കാലോചിതമയമാറ്റങ്ങളോടെ പുതുക്കിപ്പണിയുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തു. പ്രഗത്ഭരായ ധാരാളം പ്രധാനാധ്യാപകരുടെ നേതൃത്വത്തിൽ ആണ് സ്കൂൾ ഉത്തരോത്തരം പുരോഗതിയിൽ എത്തിയത് .ഇന്ന് ഈ സ്കൂളിന് പതിനാലു ക്ലാസ്സ്മുറികൾ ,ഒരു ഉച്ചകഞ്ഞിപ്പുര ,കമ്പ്യൂട്ടർ റൂം വിത്ത് ലൈബ്രറി ആൻഡ് ലാബ്,ഓഫീസ്‌റൂം വിത്ത് സ്റ്റാഫ്‌റൂം എന്നിവ നിലകൊള്ളുന്നു