സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ/അക്ഷരവൃക്ഷം/വായന

Schoolwiki സംരംഭത്തിൽ നിന്ന്
വായന

വായന മഴ പോലെയാണ് . അത് പെയ്തു കൊണ്ടേയിരിക്കും. പതിയെ പതിയെ അത് നമ്മുടെ മനസ്സിലേക്ക് പെയ്തിറങ്ങും. പിന്നെ അത് ഉറവയെടുത്ത് , തോടായി, പുഴയായി, കായലായി അങ്ങനെ അവസാനം കടലായി മാറുന്നു. നമ്മൾ വായിച്ചതുകൊണ്ട് വായനക്കാർ ആകുന്നില്ല. നമ്മൾ വായനയുടെ അർത്ഥവും ആനന്ദവും അതിന്റെ മാഹാത്മ്യവും മനസ്സിലാക്കുമ്പോഴാണ് യഥാർത്ഥ വായനക്കാർ ആകുന്നത് . നാം ധാരാളം വായിക്കുമ്പോൾ നമ്മുടെ ഉള്ളിൽ കഥയും കവിതയും മറ്റും പൂവിടും. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറി, ബുക്ക് സ്റ്റാളുകൾ എന്നിവ പ്രവർത്തിക്കുന്നു. മാത്രമല്ല, നാം വായനാദിനം ആചരിക്കുന്ന ജൂൺ 19-ന് വിദ്യാലയങ്ങളിൽ വായനയുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്ക് പ്രചോദനമാംവിധം നടത്തപ്പെടുന്നു. "Today's eader is tomorrow's leader" എന്നാണല്ലോ ചൊല്ല് . ഇന്ന് വായിച്ച് നാളെയിലെ മികവുറ്റവരാകാം. നമുക്ക് വായന ഒരു ശീലമാക്കി മാറ്റാം, വായനാശീലം വളർത്തിയെടുക്കാം.

അൽബിയ സലീഷ്
7 സെന്റ് മേരീസ് ഹൈസ്കൂൾ കക്കാടംപൊയിൽ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം