സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/അക്ഷരവൃക്ഷം/നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നാളെക്കായി
              പരാതി നൽകിയിട്ട് ഇന്ന് ഒരാഴ്ച്ച ആയിരിക്കുന്നു ഇതുവരെ   ഒരു നടപടിയും         ഉണ്ടായിട്ടില്ല .വീടിന് മുമ്പിൽ കുന്നുകൂടി കിടക്കുന്ന മാലിന്യ കൂമ്പാരത്തിലേക്ക്  നോക്കി ചാക്കോ നിസ്സഹായനായി നിൽക്കുകയായിരുന്നു . പുറകിൽ നിന്ന് ആൻസിയുടെ വിളി ഉയർന്നു : "എത്ര കാലം ഈ വൃത്തികെട്ട മണം സഹിച്ച് ഇവിടെ ജീവിക്കും പിള്ളേർക്ക് എല്ലാം അസുഖം വന്ന് തുടങ്ങി . അടുക്കളയിൽ നിന്ന് ഒന്ന് ജോലി ചെയ്യാൻ പോലും പറ്റുന്നില്ല . എനിക് മടുത്തു". ചാക്കോയ്ക്ക് മറുപടി പറയാനൊന്നും ഉണ്ടായിരുന്നില്ല . 
           വൈകുന്നേരം ചാക്കോ തിടുകപെട്ട്‌  പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ മകൾ പുറകിൽ നിന്നും വിളിച്ചു : "അപ്പാ ചായ വേണ്ടെ". "വേണ്ട മോളെ രവീന്ദ്രന്റെ വീട്ടിൽ വെച്ച് ഒരു മീറ്റിങ് നടക്കുന്നുണ്ട് അത് കഴിഞ്ഞ് വന്നിട്ട് മതി"
          മീടിങിനായി എല്ലാ ഗൃഹനാഥൻ മാരും എത്തിയിരുന്നു .മീറ്റിങ് ആരംഭിച്ചു രവീന്ദ്രൻ എഴുന്നേറ്റ് നിന്നു സംസാരിച്ചു : "അധികാരികൾക്ക് നമ്മൾ വേണ്ട നിവേദനങ്ങൾ എല്ലാം കൊടുത്തിരുന്നു പക്ഷേ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല, മാലിന്യങ്ങളിൽ നിന്ന് വരുന്ന ഗന്ധം അസഹനീയം ആണ് , എല്ലാർക്കും പല തരം അസുഖങ്ങൾ ബാധിച്ച് തുടങ്ങിയിരിക്കുന്നു , ഇനിയും ഇങ്ങനെ നോക്കി നിൽക്കുക ആസാധ്യമാണ് , വേണ്ട നടപടികൾ ഇനി നമ്മൾ തന്നെ എടുത്തേ തീരൂ". 
      നീണ്ട ചർച്ചക്ക് ശേഷം ഒരു തീരുമാനത്തിൽ എത്തി ചേർന്നു . മാലിന്യവും ആയി വരുന്ന വാഹനങ്ങൾ തടയാൻ തീരുമാനം എടുത്തു
   മീടിങിൻ ശേഷം ചാക്കോ വീട്ടിലേക്ക് മടങ്ങി . ഇളയ മകളുടെ ഡെങ്കിപനി കൂടി വരികുയാണ് . പ്രദേശത്തെ ഡെങ്കിപനി ബാധിച്ച ആളുകളിൽ ഓരാൾ മാത്രമാണ് അവൾ . മാലിന്യ കൂമ്പരത്തിൽ കെട്ടി കിടക്കുന്ന  വെള്ളത്തിൽ നിന്നും ഉണ്ടായി പുറത്തേക്ക് വരുന്ന കൊതുകളെ ആണ് കഴിഞ്ഞ രണ്ട് വർഷം വന്ന പ്രളയത്തെകാലും ഇവിടുത്തെ ആളുകൾ പേടിക്കുന്നത് . മറ്റൊന്നും കൊണ്ടല്ല കഴിഞ്ഞ ഒരാഴ്ചകുളിൽ പനി ബാധിച്ച് ഒരു ജീവൻ നഷ്ടമായിരുന്നു 
                രാവിലെ തന്നെ ബഹളം കേട്ട് ചാക്കോ കട്ടിലിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നോക്കി ഹോട്ടലിൽ നിന്നുള്ള മാലിന്യവും ആയി എത്തിയ ലോറി ഡ്രൈവറെ ആളുകൾ തടഞ്ഞിരിക്കുയാണ് , വേലിയൊരു തർക്കത്തിന് ശേഷം ഒരു മണിക്കൂറിനകം ഹോട്ടൽ ഉടമ സ്ഥലത്ത് എത്തി . ആളുകളും ആയി ഒരു ഒത്തുതീർപ്പിന് അയൽ തയ്യാർ അല്ലായിരുന്നു . എങ്കിലും ജനങ്ങളുടെ പ്രക്ഷോഭങ്ങൾ മുറുകിയതോടെ അവരുടെ ആവശ്യം സമ്മതിക്കുക അല്ലാതെ അയാൾക്ക് മറ്റൊരു വഴി ഉണ്ടായിരുന്നില്ല 
       അവിടം മാലിന്യ മുക്തം ആക്കുക എന്ന ലക്ഷ്യം പിന്നീട് ഉണ്ടായിരുന്നുള്ളൂ . വീടുകളിൽ നിന്ന് ആളുകൾ എല്ലാം അതിനായി മുമ്പോട്ട് കടന്നു വന്നു . അവ റിസൈക്കിൾ ചെയ്യാൻ  തീരുമാനിച്ചു 
               ഇനിയും ഇതുപോലുള്ള പ്രതിസന്ധികൾ നേരിടേണ്ടത് ആയി വന്നേക്കാം പക്ഷേ അതിനെ തരണം ചെയ്യാൻ ഈ നാട് സജ്ജം ആണ് . നാടിനെ സ്വന്തം വീടായി കാണാനുള്ള ഹൃദയ വിശലധയാൻ നാം ഓരോരുത്തർക്കും വേണ്ടത്.  ഭൂമിയോട് ഉള്ള മനോഭാവത്തിൽ ആണ് നാം മാറ്റങ്ങൾ വരുത്തേണ്ടത് ......
        ചാക്കോ പുറത്തേക്ക് ഇറങ്ങി നോക്കി . ഇളം കാറ്റ് ശാന്തമായി വീശുന്നുണ്ടയിരുന്നൂ ചാക്കോയുടെ മനസ്സും ശാന്തമായിരുന്നു......
ദിയ ടോമി
9 A സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ