സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/എന്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോകം

തുമ്പികളെ കണ്ടിട്ട് ഞാനെത്ര
 നാളായി
തുമ്പപ്പൂ കണ്ടിട്ട് ഞാനെത്ര നാളായി
അറിവിന്റെ ഉറവയാം വിദ്യാലയം
അത് പകർന്നീടും അധ്യാപകർ
ഓടിക്കളിക്കുന്ന കൂട്ടുകാർ
ഒക്കെയും കണ്ടിട്ട് ഞാനെത്ര
നാളായി
റോഡിലെ കാഴ്ചകൾ കണ്ടിട്ടും
തോട്ടിലെ മീനിനെ പിടിച്ചിട്ടും
എത്ര നാൾ എത്ര നാൾ എത്ര
നാളായി
കണ്ണിനു കാണാൻ കഴിയാത്തൊരു
കുഞ്ഞു ജീവിയെ നാമിന്നു
ഭയന്നിടുന്നു
വീടിനകത്തൊരു ലോകം
തീർത്തിങ്ങനെ എത്ര നാൾ നാമിനി
കാത്തിരിക്കും
അപ്പൂപ്പൻ, അമ്മൂമ്മ, അച്ഛനും
അമ്മയും , വാവക്കുട്ടനും , എൻ
കളിപ്പാട്ടങ്ങളും , എന്റെ
സ്വപ്നങ്ങളും ഒത്തു ചേർന്നതാണീ
കോവിഡു കാലത്തെ
'എന്റെ ലോകം '

ഗീതാഞ്ജലി എസ്.എസ്
2 A സെന്റ് മേരീസ് L.P.S മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത