സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/കുഞ്ഞിക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കിളി

ഒരു തേൻമാവിൽ ഒരമ്മക്കിളിയും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുഞ്ഞിക്കിളികൾ നല്ല സ്നേഹമായിരുന്നു. ഇളയ കുഞ്ഞിക്കിളി സുന്ദരിയായിരുന്നു. ഒരു ദിവസം കുഞ്ഞിക്കിളി ഉണർന്നു നോക്കുമ്പോൾ ചേച്ചിക്കിളിയെ കാണുന്നില്ല.... അമ്മക്കിളി തീറ്റ തേടി പോയതാണ് . ഇനി എന്തു ചെയ്യും? അവൾ ഉറക്കെ കരയാൻ തുടങ്ങി. ചേച്ചിക്കിളിയെ തിരഞ്ഞ് അവൾ തന്നെ പോകാൻ തീരുമാനിച്ചു. അവൾ കുഞ്ഞിച്ചിറകുകൾ വീശി പറന്നു . വഴിയിൽകണ്ട മഞ്ഞക്കിളിയോടും , കാക്കമ്മയോടും , കുയിൽപ്പെണ്ണിനോടുമെല്ലാം ചോദിച്ചു. അവരാരും കണ്ടില്ല .....പെട്ടെന്ന് , ദൂരെയായി ചേച്ചിക്കിളിയുടെ ശബ്ദം കേട്ട് അവൾ അങ്ങോട്ട് പറന്നു .....അതാ .... ചേച്ചിക്കിളി ഒരു വേടന്റെ കയ്യിൽ ....... അവൾ വേഗം വേടന്റെ നേരെ പറന്നടുത്ത് വേടന്റെ കണ്ണിലും മുഖത്തും ആഞ്ഞുകൊത്തി. വേദനകൊണ്ട് പിടഞ്ഞ വേടന്റെ കയ്യിൽ നിന്നും ചേച്ചിക്കിളി രക്ഷപ്പെട്ടു. അവർ വേഗം വീട്ടിൽ തിരിച്ചെത്തി . കുഞ്ഞുങ്ങളെ കാണാതെ പേടിച്ചിരുന്ന അമ്മയോട് ചേച്ചിക്കിളി എല്ലാം പറഞ്ഞു. അമ്മക്കിളി കുഞ്ഞിക്കിളിയെ ചേർത്തുപിടിച്ചു. അമ്മക്കിളി കുഞ്ഞുങ്ങളോട് പറഞ്ഞു ....... "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" .

നന്ദന കിഷോർ .N
I A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ