സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/നീറുമെൻ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
നീറുമെൻ നൊമ്പരം

വേനലവധിക്കുമുമ്പായ് സ്കൂളടച്ചു

കൂട്ടുകാരൊത്തു കളിച്ചതില്ല

വിരുന്നില്ല, ആഘോഷങ്ങളില്ല

അച്ഛനു ജോലിത്തിരക്കുമില്ല

വീട്ടിലായ് നാമിന്ന് ഒന്നിച്ചിരിക്കുന്നു

പുതിയ ശുചിത്വശീലങ്ങൾ

പഠിക്കുന്നു

കൃഷി ചെയ്യാൻ പഠിക്കുന്നു

ആഹാരശീലങ്ങൾ മാറുന്നു

ഫാസ്റ്റ് ഫുഡിനെക്കാൾ രുചി -

പറമ്പിലെ ചക്കയ്ക്കും മാങ്ങയ്ക്കു -

മെന്നറിയുന്നു

മുത്തശ്ശിക്കഥയിലെ ബാല്യം പോലെ

അച്ഛന്റെ കയ്യിൽ കാശില്ലയെങ്കിലും

ഉള്ളതു കൊണ്ടിന്ന് ഓണം പോലെ

ജീവിക്കുവാൻ പഠിക്കുന്നു നാം

ഇതിനൊക്കെ കാരണമായൊരു -

കുഞ്ഞൻ കൊറോണയാണ് കൂട്ടരേ

സമൂഹത്തിൽ അകലം പാലിക്കണം

നമുക്കൊത്തൊരുമിക്കാം

മനസുകളിൽ

അകറ്റിടാം കൊറോണയെ .

നിഥിൻ M.P
3 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത