സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രകൃതി നൽകുന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നൽകുന്ന പാഠം

ഇത് ലോകത്തെ ആകെ പരിഭ്രാന്തിയിൽ ആക്കിയിരിക്കുന്ന കൊറോണ കാലം. വ്യക്തി ശുചിത്വത്തിനും സാമൂഹിക ശുചിത്വത്തിനും ഏറെ പ്രാധാന്യം നൽകുന്ന സമയമാണിത്. രാവിലെ എണീറ്റാൽ ഉടനെ പല്ല് തേച്ചു, പ്രാഥമിക കർമ്മങ്ങൾ നിർവഹിച്ചു, കൈയും മുഖവും കഴുകാനും വീടും പരിസരവും വൃത്തി ആയി സൂക്ഷിക്കാനും ചെറുപ്പം മുതൽ ശീലിക്കണം.. പല തവണ കൈ കഴുകാനും സാനിറ്റൈസർ ഉപയോഗിച്ച് വൃത്തി ആയി സൂക്ഷിക്കാനും ശാരീരിക അകലം പാലിക്കാനും നാം ശീലിച്ചിരിക്കുന്നു.. ഇതൊക്കെ മുൻപോട്ടുള്ള ദിവസങ്ങളിലും മുൻപോട്ടുള്ള നമ്മുടെ ജീവിതത്തിലും പാലിക്കാൻ നാം തയ്യാറാവണം.
ശുചിത്വം പ്രകൃതിയുടെ ആരോഗ്യകരമായ നില നിൽപ്പിന് അനിവാര്യമാണല്ലോ. ശുചിത്വത്തിന് കേരളം നൽകിയ പ്രാധാന്യം വിവരണാതീതമാണ്, പരിസര മലിനീകരണം കൊണ്ട് നാം നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണ്. അസഹനീയമായ നാറ്റവും സാംക്രമിക രോഗങ്ങളും കൊണ്ട് പൊറുതി മുട്ടി തുടങ്ങിയ ഈ കാലത്ത് സ്വന്തം ആവാസ പരിസരമെങ്കിലും ശുചിത്വത്തോടെ സൂക്ഷിക്കാൻ ഓരോ പൗരനും കടമയുണ്ടെന്നത് തീർച്ചയാണ്.
ഒട്ടുമിക്ക രോഗങ്ങളും പടർന്നു പിടിക്കുന്നത് ശുചിത്വ കുറവ് കൊണ്ട് തന്നെ ആണ്... നമ്മുടെ വീടും പരിസരവും.. നമ്മൾ പഠിക്കുന്ന വിദ്യാലയവും പരിസരവും ഒക്കെ നാം വളരെ വൃത്തി ആയി സൂക്ഷിക്കേണ്ടത് ആണ്.
രണ്ട് നേരവും ഉള്ള കുളി ആണ് ആരോഗ്യത്തിലേക്ക് ഉള്ള ആദ്യപടി എന്ന് അറിയാമായിരുന്നിട്ടും പലരും അത് ബോധപൂർവം മറക്കുന്നു. വാഹനങ്ങളിൽ യാത്ര ചെയുമ്പോൾ നമ്മൾ മലിനമായ വസ്തുക്കളും ഭക്ഷ്യാവശിഷ്ടങ്ങളും നാം റോഡിലേക്കു വലിച്ചെറിയുന്നു.... ഇത്തരത്തിൽ പ്രകൃതി യേയും ആവാസവ്യവസ്ഥ യെയും തകിടം മറിക്കുന്നു...
ഇത് ചിന്തിച്ചു പ്രവർത്തിക്കേണ്ട ഉചിതമായ സമയം ആണ്... പ്രകൃതി തന്നെ മനുഷ്യനെ ഒരു പാഠം പഠിപ്പിക്കുന്നു.. പുതിയ വൈറസ് കളുടെ വരവോടെ മനുഷ്യനെ കടന്നാക്രമിക്കുന്ന പല രോഗങ്ങൾ ക്കും മരുന്നോ പ്രതിരോധമോ കണ്ടെത്താൻ മനുഷ്യൻ പരാജയപ്പെടുന്നു. എന്തിനേറെ പറയുന്നു.. രോഗങ്ങൾ പെരുകുമ്പോൾ അവയ്ക്കു പേര് കണ്ടെത്താൻ പോലും കഴിയാതെ നിസ്സഹായനായി മനുഷ്യൻ നിൽക്കുന്നു.. നിസ്സാര മായി തോന്നുന്ന വ്യക്തി ശുചിത്വം എന്ന തത്വം വളരെ ഗൗരവം ഉള്ള ഒന്നായി മാറുന്നു ഇന്ന്.
ജലാശയങ്ങളും, വിനോദസഞ്ചാരലേന്ദ്രങ്ങളും, ഷോപ്പിംഗ് മാളുകളും.. നദികളും, പുഴകളും, തോടുകളും, എല്ലാം രോഗവാഹകരായ ജീവികളുടെയും... രോഗകാരികളായ സൂക്ഷ്മ ജീവികളുടെയും ഇടമായി മാറിയിരിക്കുന്നു...
ചിന്തിക്കാൻ കഴിവും പ്രവർത്തിക്കാൻ കരങ്ങളും ഉള്ള നമുക്ക് ശുചിത്വം പാലിച്ചു നമ്മെത്തന്നെയും നമ്മുടെ നാടിനെയും ലോകം മുഴുവനെയും സംരക്ഷിക്കാൻ സാധിക്കട്ടെ..ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്നാവട്ടെ.. അല്ല എന്നിൽ നിന്നാവട്ടെ......

അൽജോ സോബി
1 സി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം