സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല വേണ്ടത് ജാഗ്രത


കൊറോണയാണത്രെ ലോകം മുഴുവനും
കൊറോണ കൊറോണ കൊറോണ തന്നെ
വൻകിട രാഷ്ട്രങ്ങൾ കണ്ടുനടുങ്ങി
വമ്പനാം ഈ കീടാണുവിനെ
സോപ്പ്‌വെള്ളത്തിൽ നിർജീവമാകുന്ന
കൃമിയെ നീ നിസ്സാരക്കാരനല്ല
ബുദ്ധിരാക്ഷസരെ തറപറ്റിച്ച കീടമേ
 നീ വെറും നിസ്സാരക്കാരനല്ല
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത കീടം
സോപ്പ്‌വെള്ളത്തിൽ നിർജീവമാകും
ദൈവമേ ഇതെന്തു മാറിമായമെന്നു
ചിന്തിച്ചു മർത്യൻ പരവശനായി

 സ്പർശനം കൊണ്ട് പകർന്ന് വൈറസ്
ആളുകൾ പരിഭ്രാന്തരായി ചുറ്റും
കേരളക്കരയിലോ പരിഭ്രാന്തി പടരുന്നു
ചുറ്റുപാടൊക്കെ കൊറോണവന്നു
പെട്ടന്ന് ഭരണകൂടം പ്രവർത്തിച്ചു
ധീരനാം മന്ത്രി മുഖ്യനൊപ്പം
കോരന്റെ മകനായ മന്ത്രിമുഖ്യൻ
പല വിഷമതകളും താണ്ടിവന്നോൻ
താങ്ങായി തണലായി കേരളമക്കൾതൻ
കണ്ണീരിനൊപ്പം തുണയായി വന്നു
ഉർജ്ജസ്വലയായ ആരോഗ്യമന്ത്രി
ശൈലജ ടീച്ചറും ഒപ്പമെത്തി
ടീച്ചറമ്മയുടെ വാക്കുകൾ കേട്ട്
ഏവരും ഒത്തൊരുമിച്ചു ചേർന്നു
വേതനമില്ലാതെ സേവനം ചെയ്യുവാൻ
ഭൂമിയിലെ മാലാഖാമാരുമെത്തി
മനുജന്റെ അഹന്തക്ക് അടിസ്ഥാനമില്ലെന്ന്
ഈ കൊറോണ നമ്മെ ഓർമ്മിപ്പിച്ചു
വീടും പരിസരോം വൃത്തിയാക്കീടുന്നു

ഓരോരുത്തരും ഒരുമയോടെ
അകലങ്ങൾ പാലിച്ചു അതിജീവിക്കാം
അതിഭയങ്കരമായ ഈ അപകടത്തെ
ഭയമല്ല വേണ്ടത് ജാഗ്രതയെന്നു
മനസ്സിൽ കുറിച്ചിട്ടു പ്രതിരോധിക്കാം
പ്രളയത്തെ താണ്ടിയ നിപ്പയെ തുരത്തിയ
 ദൈവത്തിൻ നാടിൻ ഒരുമക്ക് മുൻപിൽ
കീഴടങ്ങും നീ കീടമേ...


 

ജെന്നിഫർ ജെസ്
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത