സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഹൈജീൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈജീൻ

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ (Hygeia) യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്‌. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു . ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടതാണ് .നാം നടന്നുവരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്ന്യം അഴുകി കിടക്കുന്നുണ്ട് ഇതെല്ലാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിൽ എത്തുന്നു . അങ്ങനെ നമ്മൾ പലതരം രോഗങ്ങൾക്ക് അടിമയാകുന്നു.ഇതിൽനിന്നെല്ലാം രക്ഷ നേടണമെങ്കിൽ നാം ചെറുപ്പംമുതലേ ശുചിത്വം ശീലമാക്കണം. ദിവസം രാവിലെയും വൈകുന്നേരവും കുളിക്കണം.നഖം വെട്ടി വൃത്തിയാക്കണം.ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം.വൃത്തിയുള്ള വസ്ത്രം ധരിക്കണം.പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതിരിക്കുക.മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.ഓരോ മനുഷ്യന്റെയും വ്യക്തിത്വം അവന്റെ ശുചിത്വ ശീലത്തിൽനിന്നും അറിയാം.അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ നമുക്ക് നല്ല വ്യക്തിശുചിത്വം ശീലമാക്കാം.....

നവീൻ ഷൈബു
1 സി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം