സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/ശുചിത്വം ( ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ( ലേഖനം)

ശുചിത്വം നമ്മുടെ ജീവിതത്തിൽ അത്യാവിശ്യമാണ്.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.അതുകൊണ്ട് വെക്തി ശുചിത്വം പോലെ മനുഷ്യന്റെ വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനം ശുചിതത്തിൽ ഉൾപ്പെടുന്നു. ചിട്ടയായ ജീവിതത്തിലൂടെ നമ്മുക്ക് ആരോഗ്യവും ശുചിത്വവും നിറഞ്ഞ ഒരു ജനതയെ വാർത്തെടുക്കാം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്ന പോലെ തന്നെ നാം വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് പൊതുസ്ഥലങ്ങൾ. അവിടെ നാം തുപ്പതിരിക്കുക, ചപ്പു ചവറുകൾ വലിച്ചെറിയതിരിക്കുക , മലമുത്ര വിസർജനം ചെയ്യാതിരിക്കുക എന്നിവയിലൂടെ നാം നമ്മുടെ പൊതുസ്ഥലങ്ങളും ശുചിത്യമാക്കുകയാണ്. നമ്മളെ പോലെ നമ്മുടെ മക്കളെയും നമ്മൾ ശുചിത്യശീല മുള്ളവരാക്കേണ്ടതാണ്. അത് കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കണം. ഇതിന് മാതാപിതാക്കളും അധ്യാപകരും പ്രധാന പങ്ക് വഹിക്കുന്നു. ശരീരം വൃത്തിയായി സൂക്ഷികാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും കുട്ടികളെ പഠിപ്പിക്കണം. അതിന്റെ പ്രാധാന്യവും അവിശ്യകതയും കുട്ടികൾക്ക് പറഞ്ഞ് മനസിലാക്കുക. ഇതിലൂടെ ശുചിത്വം നിറഞ്ഞ ഒരു തലമുറയെ നമ്മുക്ക് വളർത്തിയെടുക്കാം.


മുഹമ്മദ് ഹാഷിർ സി എസ്
2 ബി സെന്റ് മേരീസ് എൽ പി എസ് പട്ടം, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം