സെന്റ് മേരീസ് യു പി എസ് തരിയോട്/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്

സെൻമേരിസ് യുപി സ്കൂൾ തരിയോട് ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ ആവേശകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കുട്ടികളിൽ രാഷ്ട്ര ഭാഷയിൽ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനു തക്കുന്നപ്രവർത്തനങ്ങളാണ് കുട്ടികളിൽ നൽകിക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 14-ന് ഹിന്ദി ദിനം വിപുലമായ പരിപാടികളോടെ സ്കൂളിൽ  ആഘോഷിച്ചു. അന്നേദിവസം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപിക വത്സല ടീച്ചർ ഹിന്ദി ഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച്  കുട്ടികൾക്ക് വളരെ സരസമായ രീതിയിൽ ക്ലാസ്സ് എടുക്കുകയുണ്ടായി. കുട്ടികളുടെയും ഹെഡ്മാസ്റ്ററുടെ യും ഭാഷാ അധ്യാപകരുടെയും ഹിന്ദി വിഷയത്തെക്കുറിച്ചുള്ള ക്ലാസുകളും  എടുക്കുകയുണ്ടായി. മാസത്തിലൊരിക്കൽ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ദിവസം  ഹിന്ദി അസംബ്ലി നടത്തപ്പെടുകയും ചെയ്യുന്നു. ഹിന്ദി ഭാഷയിലുള്ള പ്രശസ്ത കവികളെയും അവരുടെ കവിതകളും ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നു.