സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മുന്നറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മുന്നറിയിപ്പ്

ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്കൊറോണ വൈറസ്. ഇത് ചൈനയിലെ വുഹാനിൽ നിന്നാണ്  പൊട്ടിപ്പുറപ്പെട്ടത്. സമ്പർക്കത്തിലൂടെ പകരുന്ന ഒരു രോഗമായി ഇതിനെ കണക്കാക്കുന്നു. ഈ വൈറസ് മൂലം ലോകത്തിൽ ലക്ഷകണക്കിന് ആളുകളാണ് മരണപെട്ടുകൊണ്ടിരിക്കുന്നത്. ഈ വൈറസിനെ പ്രതിരോധിക്കാൻ ലോകത്തിൽ ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല എന്നത് എല്ലാവരെയും ഭയപ്പെടുത്തുന്നു . ഒരു രോഗിയിൽ നിന്ന് അനവധി ആളുകൾക്ക് ഈ രോഗം പകരും. മൂക്കിലൂടെയും വായയിലുടെയും മാത്രമേ ഈ വൈറസ് ശരീരത്തിന്റെ  ഉളളിലെത്തു. ഇത് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനായി  കുറെ കാര്യങ്ങൾ നമ്മൾ ചെയേണ്ടതുണ്ട്. A ) സാമൂഹിക അകലം പാലിക്കുക. B )ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. C)അനാവശ്യമായി കൈകൾ വായിലോ മൂക്കിലോ ഇടാതിരിക്കുക. D)അനാവശ്യ യാത്രകൾ ഒഴിവാക്കണം. E) പുറത്തിറങ്ങുമ്പോൾ മാസ്ക്  നിർബന്ധമായും ധരിക്കണം. ഇവയൊക്കെ ശ്രദ്ധിച്ചാൽ മാത്രം മതി ഈ പകർച്ചാവ്യാധിയിൽ നിന്ന് രക്ഷപ്പെടാൻ.  കൊറോണ രോഗിക്ക് പ്രത്യേകം  സജ്ജീകരിച്ച വാർഡിൽ ആണ് ചികിത്സനൽകുന്നത്. കൊറോണ രോഗം പകരാതിരിക്കാനായി ഡോക്ടർമാരും നഴ്സ്മാരും പ്രത്യേക തരം വസ്ത്രം അണിയുന്നു. നമുക്ക് രോഗം വരാതിരിക്കുന്നതിനായി നൽകപ്പെടുന്ന നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കുവാൻ ഒരു ഇന്ത്യൻ പൗരന് കടമയുണ്ട്. അതിനാൽ അച്ചടക്കത്തോടെ നിയമങ്ങൾ പാലിച്ച് മുന്നേറാം. ഞാൻ കാരണം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാകരുത് എന്ന ചിന്ത നമ്മെ എപ്പോഴും നയിക്കട്ടെ. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്.                           

പ്രനിഷ റ്റി.വി
3. B സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


                      

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം