സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വിനാശകാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിനാശകാരി

ലോകത്തെ മുഴുവൻ ഭീതിയിലാക്കി കൊണ്ട് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആണ് കൊറോണ എന്ന വിനാശകാരിയായ വൈറസ് ആദ്യം റിപ്പോർട്ട്‌ ചെയ്തത്. ഇത് ഒരു പുതിയ തരം വൈറസ് ആയത് കൊണ്ട് ഇതിനു വാക്സിനോ ആന്റി വൈറൽ മരുന്നുകളോ നിലവിൽ ലഭ്യമായിട്ടില്ല. ഇതു മൂലം ചൈനയിൽ മാത്രമായി മൂവായിരാത്തോളം പേരാണ് മരണപെട്ടത്. പിന്നീട് ഈ വൈറസ് ഓരോ രാജ്യങ്ങളിലേക്കായി വ്യാപിക്കാൻ തുടങ്ങി. പക്ഷി മൃഗാദികളിൽ രോഗമുണ്ടാക്കുന്ന NRA വിഭാഗത്തിൽ പെടുന്ന ഈ വൈറസ് പക്ഷി മൃഗാദികളുമായി അടുത്ത് സമ്പർക്കം പുലർത്തുന്ന മനുഷ്യരിൽ കാണാപ്പെടും എന്നതാണ് വസ്തുത. ക്രൌണ് എന്ന വാക്കിൽ നിന്നാണ് കൊറോണ എന്ന പദം ഉണ്ടായത്. ഇതിന്റെ പ്രാരംഭലക്ഷണങ്ങൾ എന്ന് പറയുന്നത് ചുമ, പനി, തൊണ്ടവേദന, ജലദോഷം, ശ്വാസതടസ്സം എന്നിങ്ങനെ ആണ്. ഈ വ്യക്തി ചുമയ്ക്കുമ്പോ ഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ഉമിനീര് വഴിയോ സ്രവങ്ങൾ വഴിയോ രോഗിയുമായി സമ്പർക്കം പുലർത്തുന്ന മറ്റൊരാളിൽ എത്തുന്നു. ഈ വൈറസിന്റെ മുൻകരുതൽ മൂക്കിലോ,കണ്ണിലോ, വായിലോ കൈ കഴുകാതെ തൊടരുത്, കൈകൾ 20സെക്കന്റ്‌ സമയം സോപ്പോ സാനിടൈസാറോ ഉപയോഗിച്ചു കഴുകുക, പുറത്തു ഇറങ്ങുമ്പോൾ മാസ്ക്, കയ്യുറ എന്നിവ ഉപയോഗിക്കുക, ഇതിന്റെ ലക്ഷണങ്ങൾ 14ദിവസങ്ങൾക്കു ശേഷമാണ് കണ്ടു തുടങ്ങുക. ഈ മഹാമാരി മൂലം നിരവധി ജീവനുകൾ ആണ് നഷ്ടമായത്. ആയതിനാൽ ഈ കൊറോണ ഭീതി വിട്ടകന്ന നല്ലൊരു നാളെയുടെ പൊൻപുലരി ഉദിച്ചുയരട്ടെ എന്ന പ്രാർത്ഥനയോടെ വീടിനൊപ്പം, നാടിനൊപ്പം, രാജ്യത്തിനൊപ്പം ലോക ജനതയ്ക്കൊപ്പം നമുക്ക് അണിചേരാം

അമീഷ ടി വി
4 ബി സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം