സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/നിന്നെ പിടിച്ചു കെട്ടും നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
നിന്നെ പിടിച്ചു കെട്ടും നമ്മൾ

കഴിഞ്ഞ ജന്മത്തിലെ ഭീകരനോ നീ
പ്രതികാര രൂപമായി ഉറയുന്നുവോ നീ
അഗ്നിയിൽ അലിയുമോ നീ
മണ്ണിന്റെ മക്കളെ കൊല്ലുന്നുവോ നീ
ചേതന പൊലിക്കുന്നുവോ നീ
ആടിയുലഞ്ഞ ഭൂതമേ നീ
വിട്ടു പൊയ്ക്കൊൾക പൊയ്ക്കൊൾക
മലയാള മക്കളെ നാടിൻറെ മക്കളെ
ചങ്ങലഴികൾക്കുള്ളിൽ  തറപ്പിച്ചു ബന്ധിയായി
അടിച്ചമർത്തിയോ നീ ....രൗദ്രം നിലയ്ക്കുന്നില്ലേ  ദുഷ്ട മാരി
നിന്റെ  രൗദ്രം നിലയ്ക്കുന്നില്ലേ ...
വിലസി നടന്നു വിദേശങ്ങളിൽ,ഷോപ്പിംഗ് മാളുകളിൽ
നടക്കില്ല നടക്കില്ല ദുഷ്ട രൗദ്രി  നീ
മലയാള മണ്ണിൽ ചവിട്ടിയോ നീ
തരി മണ്ണിനെ സ്പർശിച്ചുവോ നീ
കൈ കൊടുത്തും നെഞ്ച് ചേർത്തും
കപാളി പ്പിച്ചും മനുഷ്യ രാശിയെ
വിഴുങ്ങുന്ന ദുഷ്ട ജന്മമേ .....ശപിക്കുന്നു ഞങ്ങൾ,,
നിനക്കിന്നു വാശിയോ ദേഷ്യമോ അഹംഭാവമോ?
വിട്ടുപോയ്ക്കൊൾക, പോയികൊൾക
കേരളം മണ്ണിൽ തൊട്ടു കളിച്ചാൽ
നിലയ്ക്കും നിന്നുടെ രൗദ്ര ഭാവം
ചങ്ങല പൊട്ടിച്ചു ഒരുമിച്ച് ഇറങ്ങിയാൽ
നിലയ്ക്കും നിന്നുടെ  രൗദ്ര ഭാവം

മൂടി പുതച്ച മുഖങ്ങളും വലിച്ചു കയറ്റിയ കയ്യുറകളും
ക്രൂരമായി നിന്നെ ഒന്ന് തൊട്ടാൽ
ഒരു മുറിയിൽ ഒരു മൂലയിൽ ഉറഞ്ഞു വിറചു വിറങ്ങലിച്ചു
മരിക്കേണ്ട കാലം വരുമ്പോൾ
രക്ഷകൻ ഇല്ലാതെ പൊട്ടിക്കരഞ്ഞു നീ
ഉരുകിയുരുകി ക്ഷയിക്കും നീ

നിവേദ്യ കെ വി
7 A സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നുർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത