സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ അറിഞ്ഞു കൊണ്ടൊരു ക്വാറന്റൈൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ അറിഞ്ഞു കൊണ്ടൊരു ക്വാറന്റൈൻ

മറ്റ് വിധേയങ്ങൾക്ക് വഴങ്ങാതെ കാലചക്രം തന്റെ പത്താം ദിവസവും താണ്ടി കഴിഞ്ഞപ്പോൾ പിറ്റേദിവസം രാവിലെ എന്നത്തേയും പോലെ കിടന്നുരുണ്ട് എഴുന്നേറ്റു വരുമ്പോഴേക്കും ക്ലോക്കിലെ സമയം 9 കഴിഞ്ഞിരുന്നു ഹാജറ നേരെ തന്റെ ബ്രഷും കയ്യിലെടുത്ത് പമ്മിപ്പമ്മി പുറത്തേക്കിറങ്ങുമ്പോൾ ദേ മറ്റൊരാൾ ഇതാ പമ്മിപ്പമ്മി വന്നു മുറ്റത്ത് കൊലയിൽ ഇരുന്നു മോങ്ങുന്നുണ്ടായിരുന്നു. ആള് നമ്മുടെ കിങ്ങിണി പൂച്ച യായിരുന്നു. " അല്ല, കിങ്ങിണി എന്തിനാ ഇങ്ങനെ കിടന്നു മോങ്ങുന്നദ്, ഇവിടെ മനുഷ്യനെ തന്നെ നല്ലൊരു കഷ്ണം മീൻ കിട്ടിയിട്ട് കാലംകുറെയായി, അപ്പോഴാണ് നിനക്ക് മീൻ, ചെലക്കാണ്ട് പോയ്ക്കോ അവിടുന്ന്, അല്ല പിന്നെ. " രാവിലെതന്നെ കിങ്ങിണിയോട് വഴക്കിട്ട് ബ്രഷ് കൊണ്ട് തന്റെ പല്ലുകളെ തലോടി കൊണ്ടിരിക്കുകയാണ് ഏഴാം ക്ലാസ്സുകാരിയുടെ ചിന്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഏക പോയത്. കോവിഡ് 19, ലോക്ക് ഡൗൺലോഡ്, വീട്ടിൽ ഇരിക്കുക ഇങ്ങനെ പോയ കുറേ ദിവസങ്ങൾ. എങ്ങനെ ചിന്തകളെ പിഴുതെടുത്തു കൊണ്ടാണ് ഹാജറയുടെ കണ്ണുകളിൽ ആ കാഴ്ച ഉടക്കിയത്. മുറ്റത്തെ പേര കൊമ്പിൽ ഇരിക്കുന്ന പക്ഷി. എന്തു ഭംഗിയാണ് പക്ഷിയെ കാണാൻ. അതിന്റെ നിറം എന്താണെന്ന് ചോദിച്ചാൽ അതിന് വ്യക്തമായ മറുപടി ഇല്ല, നീലയും ചുവപ്പും മഞ്ഞയും എന്ന് വേണ്ട, ഭൂമിയിലെ എല്ലാ നിറങ്ങളും അടങ്ങിയിട്ടുണ്ട് ആ പക്ഷിയുടെ തൂവലുകളിൽ,.....അത് ഏതോ ഒരു പാട്ടു പാടുന്നു ഉണ്ടോ എന്നൊരു സംശയം.. ഏതോ മാധുര്യ മൊഴി അതിന്റെ ചുണ്ടുകളിൽനിന്ന് അടർന്നുവീഴുന്ന ഉണ്ടോ എന്ന് തോന്നി. അങ്ങനെ അതിന്റെ ചലനങ്ങളും മൊഴികളും ശ്രദ്ധിച്ചു നിൽക്കവേയാണ്, മരത്തിന്റെ മുകളിലുള്ള കൊമ്പിലെ പക്ഷിയുടെ കൂട് ശ്രദ്ധിച്ചത്. അതിൽ ഇപ്പോൾ ഈ ലോകത്തേക്ക് പിറന്നുവീണ ഏതാനും പക്ഷിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. എന്തു ഭംഗിയാണ് അല്ലേ ഇവയൊക്കെ കാണാൻ... ഇത്രയും ഭംഗി ഒന്നും ഒരു ഫെയറി ടൈൽസ്ലും കാണാൻ കഴിയില്ല. അങ്ങിനെയിരിക്കെയാണ് നിലത്തുകൂടി ഇഴഞ്ഞു പോകുന്ന ഓന്ത് കണ്ണിൽപ്പെട്ടത്, പെട്ടെന്ന് അത് കണ്ണിൽ പെട്ടി ഇല്ലായിരുന്നു, പിന്നീട് എന്തോ അനങ്ങുന്നത് പോലെ തോന്നിയപ്പോൾ നോക്കിയത് കൊണ്ടാണ് കണ്ടത്. ഇതിന് ഏകദേശം മണ്ണിന്റെ നിറം തന്നെയായിരുന്നു. അങ്ങനെ അതിന്റെ കുസൃതികൾ നോക്കിനിൽക്കുകയാണ് ഉമ്മ യുടെ വിളി വന്നത്. " അല്ല പെണ്ണേ നീ ഇത് എത്ര നേരായി പല്ലുതേക്കാൻ എന്നും പറഞ്ഞു പോയിട്ട്" ഉമ്മയുടെ വിളിക്ക് ഉത്തരം എന്നപോലെ പെട്ടെന്ന് പല്ലുതേച്ച് അകത്തേക്ക് ഓടി കയറുന്നതിനിടെ ഒളികണ്ണിട്ട് ഓന്തിനെ നോക്കിയത്. കള്ളനെ അവിടെ കാണാനില്ല. ഇങ്ങനെ കണ്ണിനെ ഒന്ന് 360 ഡിഗ്രി കറക്കി വീക്ഷിച്ചു. അപ്പോഴതാ തെങ്ങോലയിൽ കിടന്ന് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. പക്ഷേ ഇപ്പോൾ അത് ഓലയ്ക്ക് കൂടെന്ന പോലെ നിറം മാറിയിരിക്കുന്നു. വല്ലാത്ത ഒരു അത്ഭുതം തന്നെ അല്ലേ..... എന്നാലും ഈ പത്തുമിനിറ്റിൽ ഇടയിൽ നിന്നും എനിക്ക് എന്റെ പ്രകൃതിയിൽനിന്നും ഇത്രയുമൊക്കെ ആവാഹിച്ചെടുത്തു വാൻ കഴിയുമെങ്കിൽ, പിന്നെ ശരിക്കും ഒന്ന് ഈ പരിസ്ഥിതിയെ അടുത്തറിയാൻ ഇറങ്ങിയാൽ ഒരിക്കലും എഴുതിത്തീരാത്ത പുസ്തകതാളുകൾ ആയി, വായിച്ചു തീരാത്ത കഥകളായി, മാറിയേനെ നമ്മുടെ ഈ പ്രകൃതി. ആരും മനസ്സിലാക്കാതെ, ആരും അറിയാൻ ശ്രമിക്കാതെ, പോയ ഈ പ്രകൃതിയെക്കുറിച്ച് അറിയാൻ എനിക്ക് എന്തു കൊണ്ട് ശ്രമിച്ചു കൂടാ..... അല്ലെങ്കിൽ നമുക്ക് എന്തുകൊണ്ട് ശ്രമിച്ചു കൂടാ....?

മാളവിക മനോജ്
5 എ സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം