സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/മധ്യവേനലവധി

Schoolwiki സംരംഭത്തിൽ നിന്ന്
മധ്യവേനലവധി

എന്തൊക്കെ കാര്യങ്ങളാണുള്ളത്. അച്ഛൻ ദുബായിൽ നിന്നും വരും, പുതിയ വീടിന്റെ കുടിയൽ, മാമന്റെ കല്യാണം, തെയ്യം ഓർക്കുമ്പോൾ തന്നെ സന്തോഷം വരുന്നു. പിന്നീടാണ് വാർത്ത കണ്ടത്.സ്കൂൾ നേരത്തേ പൂട്ടുമെന്ന് .ചൈനയിലുണ്ടായ കൊറോണ ഇവിടെയും എത്തിപോലും, വാർത്ത കണ്ടുംഅമ്മ പറഞ്ഞും കൊറോണയെപ്പറ്റി മനസിലാക്കി.കണ്ണു കൊണ്ട് കാണാൻ കഴിയാത്ത അണുക്കൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗം. പക്ഷേ അത് പകരാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ആരോഗ്യ പ്രവർത്തകർ വഴിയും ഗവൺമെന്റ് വഴിയും മനസിലാക്കി.ഇത് ഇല്ലാതാകുന്നതുവരെ സ്വന്തം വീട്ടിൽ തന്നെ ഇരിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇപ്പോൾ പല രാജ്യങ്ങളിലും കൊറോണയുണ്ട് പോലും. അതു കൊണ്ട് ആർക്കും എവിടെയും വരാനോ പോകാനോ പറ്റില്ല. എല്ലാം നീട്ടി വച്ചു. കൊറോണയെ കീഴ്പ്പെടുത്തണം. അതിന് നമുക്ക് കഴിയുന്നത് നാം ചെയ്യണം.പുറത്ത് പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുക, കൈയ്യുറ ധരിക്കുക, സാനിറ്ററൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക. നമുക്ക് ചെയ്യാനുള്ളത് ചെയ്ത് ദൈവത്തോട് പ്രാർത്ഥിക്കാം.

അൻവിത് പി.പി
2 ഡി സെന്റ് മേരീസ് യു.പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം