സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കേരളമെന്ന കൊച്ചു നാട്

Schoolwiki സംരംഭത്തിൽ നിന്ന്
കേരളമെന്ന കൊച്ചു നാട്

മലയാളി എന്നറിയപ്പെടുമ്പോൾ ഏറെ അഭിമാനപൂർവ്വം തലയുയർത്തുന്നവരാണ് നാമോരോരുത്തരും. കേരളമെന്ന കൊച്ചു നാട് അറിയപ്പെടുന്നത് ദൈവത്തിൻറെ സ്വന്തം നാട് എന്നത്രെ. ഇന്നത്തെ കേരള സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ പ്രസ്താവനയുടെ പ്രസക്തി വളരെ കുറവാണ്. കേരളമെന്ന ഗ്രാമീണ സൗന്ദര്യം ഇന്ന് എങ്ങും എവിടെയും മങ്ങിപ്പോയി അഥവാ ഇല്ലാതായി എന്ന് തന്നെ പറയാം. പഴമയിൽ നിന്ന് പുതുമയിലേക്കുള്ള ഒരു കുതിച്ചു ച്ചാട്ടം. ഇന്നെത്ത സമൂഹം കേരളത്തെ യാഥാർത്തത്തിൽ കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം. പച്ചപ്പും പകിട്ടുംനിറഞ്ഞ ഗ്രാമീണ പശ്ചാത്തലങ്ങൾ മാറി ഇപ്പോൾ വെറും നഗരങ്ങൾ മാത്രമായ് .....! പക്ഷെ കുറച്ച് പിന്നോട്ട് പോയാൽ വയലുകളും പാടങ്ങളും പച്ചപ്പിൻ്റെ സൗന്ദര്യവും നിറഞ്ഞ അതി മനോഹരമായ ഒരു ദൃശ്യാനുഭൂതി..! . ഇന്ന് കേരളം പ്ലാറ്റുകളും വലിയ വലിയ മാളുകളും ബിൽഡിങ്ങുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വാഹനങ്ങൾ നിറഞ്ഞ ഈ ഗതാഗത പാതയിലും മറ്റും അന്തരീക്ഷമാകെ പുകപടലം. പ്ലാസ്റ്റിക്കുകളും മറ്റും നിറഞ്ഞ മാലിന്യ കൂമ്പാരങ്ങളാൽ റോഡുകളും വഴിയോരങ്ങളും . അതിന് പ്രതിഫലമായ് രോഗങ്ങളും പകർച്ചവ്യാധികളും. ജലാശയങ്ങളാൽ ഏറെ സമൃദ്ധമാണ് നമ്മുടെ നാട്, എന്നാൽ അവിടെയും മാലിന്യത്തിന് ക്ഷാമമില്ല. പ്രപഞ്ചത്തിൻ്റെ സകല ജന്തു-ജീവജാലങ്ങളിൽ വച്ച് ഏറ്റവും മുഖ്യമായ സ്ഥാനമാണ് മനുഷ്യനുള്ളത്. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കുക എന്നത് ഒരു മനുഷ്യൻ എന്ന നിലയിൽ നാമോരോരുത്തരുടെയും കടമയാണ് . പരിസ്ഥിതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവർ ഇന്ന് വളരെ ചുരുക്കമാണ്, അതു കൊണ്ട് തന്നെ പരിസ്ഥിതിയെ സംരക്ഷിക്കുവാൻ നാമോരോരുത്തരും പരിശ്രമിക്കേണ്ടതാണ്. അന്തരീക്ഷത്തിൻ്റെ മലിനീകരണത്താൽ രോഗ ങ്ങളും പകർച്ചവ്യാധികളാലും നാട് ഏറെ ബുദ്ധിമുട്ടുന്നു. ഓർക്കുക പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നത് വഴിയും വീടും പരിസരവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുന്നതിലൂടെയും നാം രോഗങ്ങളുടെ കടന്ന് കയറ്റത്തെ ചെറുക്കുകയും അതുവഴി നമ്മൾ നമ്മുടെ നാടിനെയും കുടുംബത്തെയും സമൂഹത്തെയും കൂടെ രക്ഷിക്കുകയുമാണ് ചെയ്യുന്നത്.

സ്ററിവിൽഡ ജോബ്
10 D സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം