സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം അതിജീവിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണ എന്ന് മഹാമാരി
ലോകം മുഴുവൻ വാഴുമ്പോൾ
ഒറ്റകെട്ടായി ഒരുമിച്ച്
രാവും പകലുമില്ലാതെ
സ്വന്തം ജീവനിൽ ഭയമില്ലാതെ
കൊറോണ എന്ന് വൈറസിന് എതിരെ
ആരോഗ്യ മേഖല മുഴുവനായും
നമ്മെ സംരക്ഷിക്കുന്നു
സമൂഹവ്യാപനം തടയാനായി
പലതും നമ്മൾ ചെയേണം
നമ്മുടെ നാടിനെ സംരഷിക്കാൻ
കൂട്ടം കൂടി നിൽക്കാതെ
നിശ്ചിത അകലം പാലിക്കേണം
കൈകൾ നന്നായി കഴുകണം
മുഖാവരണം ധരിക്കണം
വ്യക്തിശുചിത്വം പാലിച്ചും
നിയന്ത്രണങ്ങൾ ഏറ്റെടുത്തു
അകത്തിരിക്കാം മനം തുറക്കാം
നമ്മുക്ക് നൽകും നിർദേശങ്ങൾ
കൃത്യതയോടെ ചെയ്‌തന്നാൽ
അതിജീവിക്കുക തന്നെ ചെയ്യും
പ്രളയം ഓഖി നിപ്പ തുടങ്ങിയ
മഹാ വിപത്തുകളിൽ നിന്ന്
കൈമുതലാക്കിയ പാഠങ്ങൾ
ജാഗ്രതയോടെ നിറവേറ്റാൻ
വിജയം നേടാം മുന്നേറാം
 

മേരി നിവ്യ
8 C സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത