സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം ദീപൻ ഒരു പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥനാണ് . അവന്റെ വീട് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കടുത്താണ് . അവൻ ജോലിചെയ്യുന്നത് എറണാകുളം ജില്ലയിലെ കൊച്ചിയിലാണ് . അവിടെയുള്ള ഒരു വലിയഫ്ളാറ്റിലാണ് അവന്റെ താമസം. തിരക്കേറിയ റോഡിന്റെ ശബ്ദം കേട്ടാണ് ദിവസവും അവൻ ഉണരുന്നത്. ജോലിക്ക് പോകാനായി തിരക്ക് കൂട്ടുന്ന ജനങ്ങളുടെ ബഹളം ആ കൊച്ചിനഗരം മുഴുവൻ നിറ‍ഞ്ഞു . പതിവ് കാപ്പി കുടിച്ചുകൊണ്ട് അവൻ ടി.വി വച്ചു. ചൈനയിൽ വൻ നാശം വിതച്ച കൊറോണ വൈറസ് എന്ന കോവിഡ് 19 ലോകരാജ്യങ്ങളിലാകെ വ്യാപിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് അവൻ കണ്ടത് . ഓഫീസിൽ പോകാൻ സമയമായി ..അവൻ ഫ്ളാറ്റ് പൂട്ടിയിറങ്ങി. ദീപന്റെ കയ്യിൽ എപ്പോഴും ഒരു തുവാല ഉണ്ടാകും , ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്കാനായി.ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരു മധ്യവയസ്കനെ കണ്ടുമുട്ടി. അദ്ദേഹം നന്നായി ചുമയ്ക്കുന്നുണ്ടായിരുന്നു. ഓരോ പ്രാവിശ്യവും കൈ വച്ച് മറച്ചു കൊണ്ടാണ് ചുമയ്ക്കുന്നത് . ബസ്സ് വന്നു. ഒരു വിധം തിരക്കുണ്ടായിരുന്നു. ബസ്സിൽ കയറിയ ശേഷവും അദ്ദേഹം ചുമച്ചു. ആ കൈ കൊണ്ട് കമ്പിയേൽ പിടിച്ചു. അടുത്ത സ്റ്റോപ്പിൽ അദ്ദേഹം ഇറങ്ങി. എന്തോ ഒരു സഹതാപമാണോ എന്നറിയില്ല മനസ്സിൽ കനം വയ്ക്കുന്നത് ദീപൻ അറിഞ്ഞു. സ്വതവേ വ്യക്തിശുചിത്വം പാലിക്കുന്ന ദീപൻ ചിന്താധീനനായി. വൈകുന്നേരം ഓഫീസിൽ നിന്ന് തിരിച്ചെത്തിയ ദീപൻ, മേൽകഴുകി ടീ.വി ഓൺ ചെയ്തു.ചാനലുകൾ മാറി മാറി വയ്ക്കുമ്പോൾ കണ്ട വാർത്ത.ശരിക്കും ഞെട്ടി. ചൈനയിൽ സംഹാരതാണ്ഢവമാടിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ്സ് ലോകരാജ്യങ്ങളിലേക്ക് വ്യാപിച്ച് , ദേ കേരളത്തിലും എത്തിയിരിക്കുന്നു. പെട്ടന്നുതന്നെ ഓഫീസിൽനിന്ന് ഒരു കോൾ !! നിശ്ഛിതകാലത്തേയ്ക്ക് ഇനി ഓഫീസ് ഉണ്ടായിരിക്കുന്നതല്ല!!!.അത്യാവശ്യങ്ങൾക്കു പോലും ലീവ് തരാൻ മടിയ്ക്കുന്ന ഓഫീസാണ് . ഇന്ത്യ മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് . പിറ്റേദിവസം രാവിലെ ഫോൺ ബല്ലടിക്കുന്നതുകേട്ടാണ് ഉണർന്നത് . അമ്മയാണ് . നീ പോരണില്ലേ, ഇന്നുകൂടിയേ ബസ്സ് ഉണ്ടാകൂ എന്നമ്മ പറഞ്ഞപ്പോൾ വരാമെന്നു പറഞ്ഞു. ഫ്ളാറ്റിന്റെ ബാൽകണിയിൽകൂടി താഴേയ്ക്ക്നോക്കി...തിരക്കേറിയ റോഡ് ഇന്ന് നിശ്ചലമാണ് ..നിശബ്ദമാണ് . അമ്മ പറഞ്ഞതനുസരിച്ച് ദീപൻ വീട്ടിലേയ്ക്ക്തിരിച്ചു. ബ്രേയ്ക്ക് ദ ചെയ്ൻ എന്ന പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റോപ്പിനടുത്ത് വെള്ളവും സോപ്പും വച്ചിട്ടുണ്ട് . അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടില്ല. പുറത്തിറങ്ങുന്നവർ മാസ്ക് നിർബന്ധമായി ധരിക്കണം. കറങ്ങിനടക്കുന്ന കുട്ടികളെ ഓടിക്കാൻ പോലീസും രംഗത്തുണ്ട് . ബസ്സിറങ്ങി നടക്കുമ്പോൾ ദീപനു ചിരിവന്നു. ശുചിത്വബോധത്തിലേയ്ക്ക് നയിച്ച വൈറസ്സിനെ ഉളളാലേ നമിച്ചു.

ദേവനന്ദ കെ എം
8 A സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ