സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

കാര്യക്ഷമമായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയും സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുക, അവരുടെ വായനാശീലം വർദ്ധിപ്പിക്കുക, എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളുമായാണ് വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നത്. സാഹിത്യ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി വിദ്യാരംഗം കലാസാഹിത്യവേദി രൂപീകരിക്കുകയും 19.09.2021 ഞായറാഴ്ച, കേരള സാഹിത്യ അക്കാദമിയുടെ മുൻ സെക്രട്ടറിയും കുട്ടികളുടെ മാസികയായ പൂമ്പാറ്റയുടെ സബ് എഡിറ്ററും എഴുത്തുകാരനുമായ ശ്രീ ആർ ഗോപാലകൃഷ്ണൻ ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞു കിടന്നപ്പോഴും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രൂപീകരിച്ച സാഹിത്യവേദിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികൾ എഴുതിയ കഥകളും കവിതകളും സാഹിത്യസൃഷ്ടികളും പോസ്റ്റ് ചെയ്യുകയും അധ്യാപകർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ കഥ, കവിത, ലേഖനം, ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ആകർഷകമായ ഒരു കയ്യെഴുത്തു മാസികയും തയ്യാറായി വരുന്നു.