സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഭീതി നിറഞ്ഞ ദിനങ്ങൾ - അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി നിറഞ്ഞ ദിനങ്ങൾ

നമ്മെ ഏവരെയും ഭീതിയിലാഴ്ത്തിയ കാലമാണല്ലോ ഈ കൊറോണക്കാലം?എന്നെയും കോവിഡ് വളരെയേറെ പേടിപ്പിച്ചു.ഞാനും എന്റെ കുടുംബവും കോവിഡിന്റെ ഭീതിയിലാണ്ടു പോയ ദിവസങ്ങൾ ...
എന്റെ അങ്കിൾ ലോക്ക്ഡൗണിന് മുൻപ് കോയമ്പത്തൂരിൽ നിന്ന് നാട്ടിൽ വന്നതായിരുന്നുകുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അങ്കിളിന് നല്ല ചുമയും പനിയും...പേടിച്ചു വിറച്ച് ഞങ്ങൾ , അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ അങ്കിളിനെ കൂട്ടിക്കൊണ്ടുപോയി. മരുന്നു കുറിച്ചു തന്ന ഡോക്ടർ ,കുറച്ചു ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്ന് ആവശ്യപ്പെട്ടു.പിന്നെ അങ്കിൾ ക്വാറന്റീനിൽ ;പ്രാർത്ഥനയോടെ പുറത്ത് ഞങ്ങളും ...ഒടുവിൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അങ്കിളിന്റെ അസുഖം പൂർണമായും ഭേദമായി.അങ്കിളിനും ഞങ്ങൾക്കും പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ആശ്വാസം ...

റിയ രാജീവ്
4 A സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം