സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം ഭൂമി


കാടും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
ഭൂതകാലത്തിന്റെ സാക്ഷ്യമായ് മാത്രം
മാറ്റിയല്ലോ മാനുഷർ നമ്മൾ

അമ്മയാം ഭൂമിയെ ധിക്കരിച്ചേവരും
വെട്ടി മാറ്റി മരങ്ങളും മലകളും
മഴയില്ലാ തണലില്ലാ ജലവുമില്ലൊരിടത്തും
പ്രാണവായുവില്ലിന്നൊന്നു ശ്വസിച്ചിടാനായ്

തിരികെനൽകേണമാ മലകളും മരങ്ങളും
ഭൂമിയിൽ മനുജന്‌ ജീവിച്ചിടാനായ്
മഴതരും തണൽതരും അമ്മയാം ഭൂമിയ്ക്ക്
സ്നേഹമോടെന്നെന്നും ജീവിച്ചിടാനായ്.


ആഷ്ബെൽ ചെറിയാൻ
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത