സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/ലഹരിവിരുദ്ധ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

അയർക്കുന്നം ഗ്രാമപഞ്ചായത്ത്, വിമുക്ത മിഷൻ, ജനമൈത്രി, അയർക്കുന്നം വൈ എം സി എ, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ചു.

സ്കൂളിൽ നിന്നും ആരംഭിച്ച റാലി ശ്രീമതി അശ്വതി ജിജി ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രതിനിധികൾ വൈഎംസിഎ അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ എൻസിസി സ്കൗട്ട് ഗൈഡ്സ് ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്ത റാലി നാടിനു ഒരു ഉണർവ് നൽകുന്നതായിരുന്നു. വിദ്യാർത്ഥികൾ ബസ്റ്റാൻഡിൽ ഫ്ലാഷ് മോബും തിരുവു നാടകവും സംഘടിപ്പിച്ചു. തുടർന്ന് അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സീന ബിജു നാരായണൻ അധ്യക്ഷത വഹിച്ച യോഗം ശ്രീമതി അശ്വതി ജിജി ഐപിഎസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ തുടർന്ന് അഡാർട്ട്കൗൺസിലർ ശ്രീ ഷാജി കച്ചിമറ്റം നയിച്ച ക്ലാസും നടന്നു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ