സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/അക്ഷരവൃക്ഷം/അച്ചുവിന്റെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവിന്റെ തിരിച്ചറിവ്

രത്‌നഗിരി എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന ഉറ്റ സുഹൃത്തുക്കളയിരുന്നു അമ്മുവും അച്ചുവും. അമ്മു വളരെ നല്ലതും വൃത്തിയുള്ള സ്വഭാവക്കാരിയായിരുന്നു എന്നാൽ അച്ചു ആകട്ടെ വൃത്തി കുറവുള്ള സ്വഭാവക്കാരിയും. അവർ ഒന്നിച്ചു കളിക്കുകയും ജീവിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ അവരുടെ ഗ്രാമത്തിലൊരു മഹാമാരി പിടിപെട്ടു. ജനം ഒന്നൊന്നായി മരിക്കുവാൻ തുടങ്ങി. വൈദ്യന്മാർ ഒരുപാട് ശ്രെമിച്ചിട്ടും ആ രോഗത്തിന് പ്രധിവിധി കണ്ടെത്താൻ സാധിച്ചില്ല. വക്തിശുചിത്വം പാലിച്ചും കൈകൾ ഇടയ്ക്കിടെ കഴുകിയും രോഗം പിടിപെടുന്നത് ഒരു പരിധിവരെ തടയാമെന്ന് അവർ മനസിലാക്കി. ഈ കാര്യം അവർ ഗ്രാമം മുഴുവൻ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം അമ്മു ഉൾപ്പടെ എല്ലാവരും അനുസരിച്ചു. എന്നാൽ അച്ചു ഇതൊന്നും അനുസരിച്ചില്ല. അങ്ങനെയിരിക്കെ അച്ചുവിന് ഒരു ദിവസം രോഗം പിടിപെട്ട് കിടപ്പിലായി. അപ്പോൾ അവൾ അറിയിപ്പ് അനുസരിക്കാത്തതിനെ ഓർത്തു ദുഖിച്ചു. അന്ന് അവൾ ശുചിത്വത്തിന്റെ മഹത്വം മനസിലാക്കി. ദൈവസഹായത്താൽ രോഗത്തിൽ നിന്ന് മുക്തി നേടിയ അവൾ ശുചിത്വം പാലിക്കാൻ തുടങ്ങി. ഇടയ്ക്കിടെ കൈകഴുകിയും സ്വയം ശുദ്ധിയായും അവൾ സ്വയം രക്ഷാകവചം തീർത്തു. പിന്നീട് അവൾ മറ്റു കുട്ടികൾക്ക് ശുചിത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കൊടുത്തു.

അശ്വതി കൃഷ്ണ
10 എ സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ