സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു . ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമുഹത്തിനായാലും ശുചിത്യം ഏറെ പ്രാധാന്യമുള്ളതാണ് . മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ആരോഗ്യ - വിദ്യാഭ്യസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്യത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺ തുറന്ന് നോക്കുന്ന ആർക്കും മനസ്സിലാവുന്നതാണ് . ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ ഇടുന്നതും, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് എറിയുന്നതും , സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാംസ്ക്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ 'മാലിന്യ കേരളം' എന്ന ബഹുമതിക്ക് നാം അർഹരാക്കുകയില്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വ്യത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്. മനുഷ്യ ജീവിതത്തിൽ ഏറെ പ്രാധാന്യം ഏറിയ ഒന്നാണ് പരിസ്ഥിതി ശുചിത്വം. അത് ഇന്ന് ആരും മനസ്സിലാക്കാതെ പോകുന്നു. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെ എങ്കിലും നമ്മുടെ പരിസ്ഥിതി ശുചിത്വ മുളളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്ക്കാരത്തിന്റെ മുഖമുദ്രയായി ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും. ഒരു നല്ല നാളെക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം

അയന മരിയ ബേബി
9 എ സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം