സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/അക്ഷരവൃക്ഷം/മാറുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന ലോകം

നമ്മുടെ സമൂഹം കേവലം മനുഷ്യനു മാത്രമായി പോകേണ്ടതല്ല. അതുപോലെതന്നെ നമ്മുടെ പ്രകൃതിയും മനുഷ്യൻ കൈയടക്കി സ്വന്തം ആക്കേണ്ടതുമല്ല. പ്രകൃതിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ല പ്രകൃതി സർവ്വ ജീവജാലങ്ങൾക്കും സ്വന്തമാണ്. മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലഹിച്ചു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിലൂടെയാണ് നാം ഒരോരുത്തരും കടന്നു പോകുന്നത്.നമ്മുടെ പ്രകൃതിയിൽ അഥവാ സമൂഹത്തിൽ പരിസ്ഥിതിയുടെ കാലം മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ പ്രകൃതിയുടെ ഇപ്പോഴത്തെ അവസ്ഥ സാഹിത്യകാരൻമാരുടെ കൃതികളിൽ പ്രസിദ്ധമാണ്. മനുഷ്യന്റെ അസഹനീയമായ പ്രവർത്തിയിൽ ഇന്ന് ഭൂമിയും ഇരയാവുന്നു.

ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുമ്പോൾ ചിലർ അത് മറന്നു പോകുന്നു. നാം ഓരോ മരവും നട്ടുപിടിപ്പിക്കുമ്പോൾ മറുവശത്ത് മരങ്ങൾ വെട്ടി നശിപ്പിക്കുന്ന തലമുറയാണ് ഇന്നത്തേത്.പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ ഇന്ന് അനവധിയാണ്. ഒരുകാലത്ത് മനുഷ്യന് താങ്ങായി പ്രകൃതി നിന്നിരുന്നു. ഇപ്പോൾ പണത്തിനുവേണ്ടി വേണ്ടി മനുഷ്യൻ പ്രകൃതിയെ വിൽക്കുന്നു. അതോടെ പരിസ്ഥിതി നശിക്കുന്നു. പരിസ്ഥിതി നശീകരണത്തിലൂടെ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും ആശ്രയം ഇല്ലാതാവുന്നു. എന്നാൽ പ്രകൃതിയേയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഒരു ചെറിയ തലമുറ ഇപ്പോഴുമുണ്ട്. എല്ലാവർഷവും പരിസ്ഥിതി ദിനത്തിൽ ഒരു തൈ നട്ടു പിടിപ്പിക്കുമ്പോൾ അതിലൂടെ പ്രകൃതിയെ നശിപ്പിക്കുന്ന ഒരായിരം ദുഷ്ട മനസ്സുകൾക്ക് തിരിച്ചടിയായി അത് മാറുന്നു.
" ഒരു തൈ നടാം
നമുക്കമ്മയ്ക്കായ്
ഒരു തൈ നടാം
നൂറ് കിളികൾക്കായി
ഒരു തൈ നടാം
നല്ല നാളേക്ക് വേണ്ടി."

സുന്ദരമായ ഭൂമി ശുചിത്വ ഭൂമി.
നാമോരോരുത്തരും ശുചിത്വം പാലിക്കേണ്ടവരാണ്. എന്നാൽ ഇന്ന് ശുചിത്വം ഇല്ലായ്മ ഏറെയാണ്. മാത്രമല്ല അതുമൂലം രോഗങ്ങൾ ഉണ്ടാകുന്നു. ഓരോ മാരകമായ രോഗങ്ങൾക്കും ശുചിത്വം എന്ന തത്വം ഒരു മരുന്നാണ്. സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ശുദ്ധവായു രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.അതുപോലെതന്നെ ഇന്ന് ലോകം കാണുന്ന അഥവാ നേരിടുന്ന ഇന്ന് ഒരു മഹാമാരി ആണ് കൊറോണ വൈറസ്. ആ രോഗം മനുഷ്യന് ഇന്ന് നിയന്ത്രിക്കാൻ പറ്റാതെ ആകുന്നു. ഇതിന് മരുന്നായി ആയി പ്രതിരോധം മാത്രമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് സ്വാഭാവികമായി രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലാണ്. നാമോരോരുത്തരും ഈ രോഗത്തിന് എതിരെ പ്രവർത്തിക്കുകയാണ് വേണ്ടത്. അതിനുവേണ്ടി വേണ്ടി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. എപ്പോഴും ശുചിയായി ഇരിക്കുക.
ഉദാ: കൈകൾ ഇടയ്ക്കിടെ കഴുകണം, ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിമ്പും കൈകൾ കഴുകണം, അനാവശ്യമായി മുഖത്ത് തൊടാതിരിക്കുക. ഇവ പാലിച്ചാൽ കഴിവതും രോഗങ്ങൾ നമുക്ക് അകറ്റാം.രോഗം ഭേദമായാലും നാം ശുചിത്വം പാലിക്കണം.കൊറോണയാൽ അടിമപ്പെടുന്ന നമ്മുടെ ലോകത്തെ തിരിച്ചു പിടിക്കാൻ നമുക്ക് ശ്രമിക്കാം, പ്രതിരോധിക്കാം.
"ദേഹവും മനസ്സും രണ്ടല്ല അതുപോലെതന്നെ വ്യക്തിയും സമൂഹവും രണ്ടല്ല. ആരോഗ്യത്തിൻ്റെ ഉത്തരവാദിത്വം ഓരോ വ്യക്തിയിലുമാണ് അടങ്ങിയിട്ടുള്ളത്. രോഗം വ്യക്തിക്കായതുകൊണ്ട് സാമൂഹികാരോഗ്യത്തിന് വ്യക്തിക്ക് കൂടി ചികിത്സ വേണമെന്ന കാഴ്ചപ്പാടാണ് നമ്മുക്കുണ്ടാവേണ്ടത്"

അനഘ ബി നായർ
9 എ സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം