സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി

അണകെട്ടിയും, അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞ് കൊണ്ടാണ് രണ്ടു വർഷം മുൻപ് പ്രളയം എത്തിയത്.ഒന്നിരുട്ടിവെളുക്കുന്ന നേരം കൊണ്ട് പലർക്കും വീടും, സ്ഥാപനങ്ങളും, പറമ്പും മറ്റും നഷ്ടമായി.ഇപ്പോൾ ഇതാ കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഒരു മഹാമാരി പടർന്നു പിടിക്കുന്നു. ഒന്നു തുമ്മാനെടുക്കുന്ന സമയം അത്രയും നേരം മതി ആ വൈറസിന് പകരാൻ. ലോകത്തിന്റെ അതിർത്തികളെ ഒന്നാകെ അവഗണിച്ചു കൊണ്ട് അതങ്ങനെ ആളിപ്പടരുകയാണ്. നിറവും, മതവും, രാജ്യവും, സ്വത്തും, പദവിയും,ഭാഷയും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ - പ്രതിരോധം.

പ്രതിരോധം പലവിധത്തിലാകാം.ഒരു രോഗമോ മറ്റു പ്രതിസന്ധിയോ വന്നാൽ അത് വിദഗ്ധമായി അന്വേഷിക്കണം, പ്രതിരോധിക്കണം.
ഉദാ: കൊറോണ വൈറസ് (Covid 19)
. പകരുന്ന രീതി: മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക്.
വൈറസിൻ്റെ തുടക്കം: ചൈനയിലെ വുഹാൻ സിറ്റി. വൈറസ്
ലക്ഷണങ്ങൾ: പനി, തലവേദന, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം.
പ്രതിരോധം: രോഗമുള്ളവരോ രോഗലക്ഷണമുള്ളവരോ നിർദ്ദേശങ്ങൾ പാലിക്കുക കൃത്യ സമയത്ത് ആശുപത്രിയിൽ കാണിക്കുക. അവർ മറ്റുള്ളവരുമായി ഇടപഴകരുത്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. കടകളിലോ, നഗരങ്ങളിലോ മറ്റു സ്ഥലങ്ങളിലോ പോയവർ നിർബന്ധമായും കുറഞ്ഞത് 20 സെക്കൻ്റ് സമയമെങ്കിലും സോപ്പോ സാനിറ്റെസറോ ഉപയോഗിച്ച് കൈ കഴുകുക.

രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ മുൻകരുതലെടുക്കുക എന്നതാണ്. അതിനാവശ്യം ഭയമല്ല ,ജാഗ്രതയാണ് .കൂടെ കൂടെയുള്ള പ്രളയത്തെ അത് വരുന്നതിനു മുൻപേ അതിജീവിച്ചിരുന്നെങ്കിൽ കനത്ത നാശനഷ്ടം ഒഴിവാക്കാമായിരുന്നു. മഴക്കുഴികൾ നിർമിച്ച്, മണ്ണ് കയ്യാല കെട്ടി സംരക്ഷിച്ച് മഴവെള്ളം ഒഴുകാൻ സംവിധാനം ഒരുക്കി അതിനെ ചെറുക്കാമായിരുന്നു. പ്രതിരോധം സാധ്യമാകണമെങ്കിൽ ജനങ്ങൾ സർക്കാർ നിർദ്ദേശം പാലിക്കണം. വ്യാജ വാർത്തകൾ കണ്ണടച്ച് വിശ്വസിക്കരുത്, അത് പ്രചരിപ്പിക്കരുത്. അങ്ങനെ പ്രചരിപ്പിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാം. പ്രതിരോധിക്കാം, പ്രതിരോധത്തിനായി കൈകോർക്കാം.

ആൻഡ്രൂസ് ജോൺ
8 എ സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം