സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/അക്ഷരവൃക്ഷം/സ്വസ്ഥം,ശുചിത്വം,സുരക്ഷിതം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വസ്ഥം,ശുചിത്വം,സുരക്ഷിതം

വൃത്തിയും വൃത്തിരാഹിത്യവും അപേക്ഷികങ്ങളാണ് . വൃത്തി ഉണ്ടെന്നും ഇല്ലെന്നും എന്നത് വ്യക്തികൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ചു വ്യത്യസപ്പെട്ടിരിക്കുന്നു. ശുചിത്വം ഉണ്ട് എന്ന് ഒരാൾ പറയുന്ന കാര്യം മറ്റൊരാൾക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും സ്വന്തം കാര്യത്തിൽ അവനവനു തൃപ്തി വരുന്ന രീതിയിൽ ശുചിത്വം വേണമെന്നുള്ളത് എല്ലാവർക്കും ഒരേ അഭിപ്രായം തന്നെയാണ്.

മലയാളികളുടെ കാര്യത്തിൽ വ്യക്തി ശുചിത്വം പോലെ തന്നെ അവർ ശ്രദ്ധിക്കുന്ന കാര്യമാണ് സ്വന്തം പരിസര ശുചിത്വവും. എന്നാൽ സ്വന്തം അതിരുകൾ കടന്നാൽ അത് അങ്ങനെയല്ല . പരിസരം വൃത്തികേടാക്കുവാൻ നമ്മൾ മത്സരിക്കുകയാണോ? എന്നു തോന്നിക്കും വിധമാണ് നമ്മുടെ പെരുമാറ്റം. എന്റെ സ്ഥലമല്ലല്ലോ അത് മറ്റാരെങ്കിലും നോക്കിക്കോളും അല്ലെങ്കിൽ അധികാരികൾ ചെയ്യും എന്ന മനോഭാവമാണ് നമ്മെ നയിക്കുന്നത്.

മനസ്സിന് ഉല്ലാസം പകരുന്ന കാഴ്ചകൾ നല്ല ആരോഗ്യം പ്രദാനം ചെയ്യും . എല്ലാം അടുക്കും ചിട്ടയോടും കൂടി ആയിരിക്കുന്നതും മനസ്സിനെ സന്തോഷിപ്പിക്കും . അടുക്കും ചിട്ടയുമുള്ള ഒരു വീട് മാലിന്യങ്ങൾ വൃത്തിഹീനമാകാത്ത പൊതുചടങ്ങിടങ്ങൾ , ഇവയ്ക്കൊക്കെ മനുഷ്യമനസ്സുകളെ സ്വാധീനിക്കാൻ കഴിയും . വൃത്തിയും വെടിപ്പു ശുചിത്വവും ഉള്ള വീടുകളിൽ വസിക്കുന്നവർക്കേ മറ്റുള്ളവരേക്കാൾ മാനസിക ആരോഗ്യം ഉണ്ടാക്കും.ചുരുക്കത്തിൽ വൃത്തിയും വെടിപ്പു പരിസ്ഥിതിക്കു മാത്രമല്ല മനുഷ്യർക്കും ആരോഗ്യവും രോഗപ്രതിരോധ ശക്തിയും പ്രദാനം ചെയ്യുന്നു.

വൃത്തിയും ശുചിത്വവും ഉള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് രോഗ പ്രതിരോധശേഷി വളരെ കൂടുതലാണെന്ന് പഠനങ്ങൾ തെളിക്കുന്നു . മാത്രമല്ല സ്വന്തം വീട് അടുക്കും ചിട്ടയും ശുചിത്വവും ഉണ്ടെന്ന അഭിപ്രയപ്പെട്ട വീടുകളിലെ സ്ത്രീകളിൽ മാനസിക പിരിമുറുക്കവും ക്ഷീണവും ഇല്ലായെന്ന് പഠനങ്ങൾ തെളിയിക്കുന്നു.ജീവിതകാലം മുഴുവൻ തുടരേണ്ട കടമയും കടപ്പാടുമാണ് നമുക്ക് പരിസ്ഥിതിയോടുള്ളത്. ശുദ്ധിയും വെടിപ്പുമുള്ള പരിസരം മനുഷ്യകുലത്തിന് മാത്രമല്ല സകല ജീവജാലങ്ങൾക്കും സുരക്ഷിതവും സമാധാന പൂർണ്ണവുമായ ജീവിതം പ്രദാനം ചെയ്യുന്നു.

ആര്യാമോൾ പി ഡൊമനിക്
9 എ സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം