സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ ചേർത്തു നിർത്താം മനുഷ്യരെ പരിസ്ഥിതിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
ചേർത്തു നിർത്താം മനുഷ്യരെ പരിസ്ഥിതിയോട്

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻറെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ പരിമിതിയിൽ ഒതുങ്ങി ഉയർന്ന വിഷയം മാത്രമാണ് വീക്ഷിക്കുന്നത് . ഇതിൻറെ കാണാപ്പുറങ്ങളിലൂടെ നമുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം.

മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യം ആണ് ഇതിനു കാരണം. തൻറെ അടിസ്ഥാന ആവശ്യങ്ങൾക്കും ആർഭാടങ്ങൾക്കും മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗാസക്തി തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരു തരത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ചെയ്യുക എന്ന ആശയം പാശ്ചാത്യം ആണ്. ഇതിൻറെ ഫലമായി ഗുരുതര പ്രതിസന്ധി കളിലേക്ക് പരിസ്ഥിതി നിലംപതിച്ചു.

ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയും ആരോഗ്യത്തെയും വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതിസംരക്ഷണം വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തി മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിൻറെ പോക്ക് അപകടത്തിലേക്കാണ്.

നാം ജീവിക്കുന്ന ചുറ്റുപാടിൽ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്ക് ആണ് പരിസ്ഥിതിനാശം സ്വന്തം അനുഭവം ആയി മാറുക. സമൂഹത്തിലെ പുതുതലമുറയ്ക്ക് ഇത് മനസ്സിലാവില്ല. പക്ഷേ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ.


പ്രകൃതിയിൽ ഇടപെട്ടുകൊണ്ടേ വികസനം സാധ്യമാകൂ എങ്കിലും പ്രകൃതിയെ മറന്നു കൊണ്ടുള്ള ഒരു മുന്നേറ്റത്തിനാണ് മനുഷ്യൻ ശ്രമിച്ചത്. പ്രകൃതിക്ക് മനുഷ്യനെ വേണമെന്നില്ല. പക്ഷേ മനുഷ്യന് പ്രകൃതിയെ കൂടാതെയുള്ള ഒരു ജീവിതമില്ല. വികസനത്തെ ആസ്പദമാക്കിയാണ് ഒരു നാടിൻറെ പുരോഗതി അളക്കപ്പെടുന്നത് എങ്കിലും അത് പരിസ്ഥിതി സൗഹാർദ്ദപരം ആകുമ്പോൾ മാത്രമേ ശ്വാശ്വതം ആകുകയുള്ളൂ.

മനുഷ്യനൊഴികെ ഭൂമുഖത്തെ എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ നിയമങ്ങളെല്ലാം അനുസരിച്ച് പരിസ്ഥിതിയോട് ഇണങ്ങി ചേർന്നുമാണ് ജീവിക്കുന്നത്. മനുഷ്യനെയും ആ വഴിയിലേക്ക് കൊണ്ടു വരികയാണ് എല്ലാ തവണയും പരിസ്ഥിതി ദിന പരിപാടികളുടെ ലക്ഷ്യം.

പരിസ്ഥിതിയുടെ ഏതെങ്കിലും ഒരു ഘടകത്തെ കൂടുതൽ മെച്ചപ്പെടുത്താനോ  പരിപോഷിപ്പിക്കാനോ  കഴിയില്ല.  ഒരു ഭാഗത്ത് ഉണ്ടാകുന്ന അതിക്രമവും അമിത ചൂഷണവും  മറ്റു ഭാഗങ്ങളെ കൂടി ദുർബലമാക്കും. ക്രമേണ സർവ്വ നാശമാകും ഫലം.  പരിസ്ഥിതിയെ കുറിച്ചുള്ള ചിന്തകളും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളും ഇങ്ങനെയുള്ള ദിനാചാരണം 

ദിവസങ്ങളിൽ മാത്രമാണ് ഒതുങ്ങി നിൽക്കുന്നത്. നിരന്തര നിരീക്ഷണവും ഫലപ്രാപ്തി വരെ കൂടെ നിൽക്കാനുള്ള മനസ്സും ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. നമ്മുടെ സംസ്കാരത്തിൽ വർദ്ധിച്ചുവരുന്ന ആർത്തിയും ആസക്തിയും പ്രകൃതിയെ വിവേചനരഹിതമായി ചൂഷണം ചെയ്യുന്നത് കണ്ടു നിൽക്കരുത്. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ കണ്ടെത്തി ഓരോരുത്തരും അവരവരാൽ കഴിയുന്ന പരിഹാരങ്ങൾ ചെയ്യേണ്ടതുണ്ട്.

"കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിനും

തുല്യമായ ഫലം ഉളവാക്കുന്നു " ഇവിടെ പരിസ്ഥിതി ദോഷ കർമ്മങ്ങൾക്കല്ല ചികിത്സ വേണ്ടത്. നാം മുകളിൽ കണ്ടത് കാരണത്തിനാണ്. ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽ തന്നെ പരിസ്ഥിതി നന്മക്കുള്ള ആദ്യ ചുവടുവെപ്പുകൾ തുടങ്ങും. ഇനി അധികം ചിന്തിച്ചു സമയം കളയാൻ നേരമില്ല. "ബുദ്ധിയെ ഉണർത്തു കർമ്മം ചെയ്യൂ ".


തേജ. സി. ടി
8ലേഖനംE സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം